മൈലാഞ്ചിക്കാട്ടിലെ മൈലാഞ്ചിയുടെ നിറം മങ്ങാറില്ല

കെ വി നദീര്‍

മാസപ്പിറവി വിവരം എത്തുന്നതോടെ മനസ്സില്‍ സന്തോഷത്തിന്റെ അണ പൊട്ടും. പെരുന്നാള്‍ രാവ് കാണാന്‍ ജെഎം റോഡില്‍ പോകാമെന്നത് മുഖത്ത് ആഹ്ലാദപ്പൂത്തിരി കത്തിക്കും.

ന്നത്തെപ്പോലെയായിരുന്നില്ല അന്ന്. ശവ്വാല്‍ മാസപ്പിറവി കണ്ട് പെരുന്നാള്‍ ഉറപ്പിച്ച വിവരം ലഭിക്കാന്‍ രാത്രി പത്തു മണിയെങ്കിലുമാകും. മാസപ്പിറവി വിവരം എത്തുന്നതോടെ മനസ്സില്‍ സന്തോഷത്തിന്റെ അണ പൊട്ടും. പെരുന്നാള്‍ രാവ് കാണാന്‍ ജെഎം റോഡില്‍ പോകാമെന്നത് മുഖത്താകെ ആഹ്ലാദപ്പൂത്തിരി കത്തിക്കും. നാളത്തെ പെരുന്നാളിനേക്കാള്‍ തലേന്നത്തെ ജെഎം റോഡിലേക്കുള്ള ഇറങ്ങിപ്പുറപ്പെടലിനായിരുന്നു പ്രാധാന്യം.