ധാർമിക ശിക്ഷണമാണ് ജീവിതത്തെ സ്വാധീനിക്കുന്നത്


മാനവ സമൂഹത്തിൽ പരിവർത്തനത്തിൻ്റെ ഫലങ്ങൾ വിതറിയത് വിദ്യാഭ്യാസ പ്രക്രിയയായിരുന്നു. അന്ധകാരങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യ സമൂഹത്തിന് വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായി വെളിമയുടെയും തെളിമയുടെയും മാർഗങ്ങൾ തുറക്കപ്പെടുകയായിരുന്നു.

ചരിത്രാതീതകാലത്തു നിന്നാരംഭിക്കുന്ന മാനവകുലത്തിന്റെ ചരിത്രത്തിൽ വ്യത്യസ്‌തങ്ങളായ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ നമുക്ക് പരിചയപ്പെടാൻ സാധിക്കും. കാലാന്തരങ്ങളിൽ പരിവർത്തനത്തിന് വിധേയമായ വിദ്യാഭ്യാസ സമ്പ്രദായം നാടിന്റെ മുഴുവൻ പ്രജകളെയും വ്യക്തിഗത പുരോഗതിയിലേക്കും സാമൂഹിക പുരോഗതിയിലേക്കും രാഷ്ട്രപരമായ പുരോഗതിയിലേക്കും വഴി നടത്തി എന്നത് യാഥാർഥ്യമാണ്.