ഖിബ്‌ല മാറ്റം വിശ്വാസികള്‍ക്ക് നല്‍കുന്ന പാഠങ്ങള്‍


ഇസ്‌റാഇന്റെ രാത്രിയില്‍ മഹത്തായ ആകാശാരോഹണവേളയിലാണ് അഞ്ചു നേരത്തെ ശ്രേഷ്ഠ നമസ്‌കാരങ്ങള്‍ അനുശാസിക്കപ്പെട്ടത്. അന്ന് ബൈത്തുല്‍ മുഖദ്ദസിന് അഭിമുഖമായി നിന്ന് നമസ്‌കരിക്കാനായിരുന്നു കല്‍പന. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ് ഖിബ്‌ല മക്കയിലേക്ക് മാറ്റപ്പെട്ടത്.

മസ്‌കാരം നിര്‍വഹിക്കുമ്പോഴുള്ള അഭിമുഖ കേന്ദ്രം എന്നതിലുപരി ഒരു മുസ്‌ലിമിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന മതത്തിന്റെ ചിഹ്നം കൂടിയാണ് ഖിബ്‌ല. ലോക മുസ്‌ലിംകളുടെ ഖിബ്‌ല വിശുദ്ധ മക്കയിലെ കഅ്ബയാണ്. നമസ്‌കാരം നിര്‍വഹിക്കാന്‍ അഭിമുഖമായി നില്‍ക്കുന്ന കേന്ദ്രമായ ഖിബ്‌ലക്ക് ഇസ്‌ലാമില്‍ പ്രമുഖ സ്ഥാനമുണ്ട്.