നേട്ടങ്ങളുടെയും രക്ഷപ്പെടലിന്റെയും ആരോഗ്യത്തിന്റെയും സമ്പന്നതയുടെയും കഥകളാണ് മനുഷ്യന് ഏറെ പറയാനുള്ളത്. ഒരുപാട് അനുഗ്രഹങ്ങള്‍ക്കിടയിലാണ് നമ്മുടെ പരിഗണനയും സഹായവും ആവശ്യമുള്ള ചിലരുണ്ടാകുന്നത്. അത് നമുക്കുള്ള പരീക്ഷണമാണ്.
വൈവിധ്യങ്ങളാല്‍ സുന്ദരമാണ് ലോകം. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ കാണാം. ഒരുനാള്‍ സുന്ദരമായവ വിരൂപമാകുന്നത്. ആകര്‍ഷണം തോന്നാത്ത ചിലത് വളരെ ആകര്‍ഷകമായിത്തീരുന്നത്. യാതൊരു പ്രയോജനവുമില്ലെന്ന് കരുതി ഒഴിവാക്കിയത് ഏറെ ഉപകാരപ്പെടുന്നത്. അത്ഭുതങ്ങളുടെ ലോകം. എന്നും എല്ലാം സുന്ദരമായിരിക്കുമെന്ന് ഉറപ്പിക്കാനോ, ഏതു പ്രയാസത്തിനും അറുതിയില്ലെന്നു നിരാശപ്പെടാനോ അനുവദിക്കാത്ത ലോകം.