ഇസ്രാഈല്‍ ലക്ഷ്യം കാണാതെ പിന്മാറ്റം; വെടിനിര്‍ത്തല്‍ കരാറിന് നാളെ തുടക്കം


ഗസ്സയിലെ ഇസ്രാഈല്‍ കടന്നാക്രമണത്തിനും കൂട്ടക്കുരുതിക്കും വെടിനിര്‍ത്തല്‍ കരാറോടെ താത്കാലികമായി അറുതിയാകുമെന്നാണ് പ്രതീക്ഷ. ഗസ്സയില്‍ വെടിനിര്‍ത്തല്‍ എങ്ങനെ നടപ്പാക്കും എന്ന കാര്യവും മോചിപ്പിക്കപ്പെടുന്ന ഫലസ്തീന്‍ തടവുകാരുടെയും ഇസ്രായേല്‍ ബന്ദികളുടെയും എണ്ണവും കരാര്‍ വിശദീകരിക്കുന്നു.

മാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇസ്രാഈല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിതോടെ ആറാഴ്ചത്തെ ആദ്യ ഘട്ട വെടിനിര്‍ത്തല്‍ ജനുവരി 19 ഞായറാഴ്ച പ്രാബല്യത്തില്‍ വരും. ഇതോടെ ഗസ്സയിലെ 15 മാസത്തെ ഇസ്രാഈല്‍ ആക്രമണത്തിനും പ്രത്യാക്രമണത്തിനും വിരാമമാകും. ബന്ദികളുടെ മോചനത്തിന് വഴി തുറക്കും.