പശ്ചാത്യ സയന്‍സ് ഫിക്ഷനുകളില്‍ ഇസ്‌ലാം കേവലം ദൃശ്യാന്തരീക്ഷമായി ചുരുങ്ങുന്നു: മണല്‍, നമസ്‌കാര പായകള്‍, അറബി ലിപി തുടങ്ങിയവയാണ് കാണുക.
ലണ്ടനിലെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സാറാ ഹുസൈന്‍ തിരിച്ച് നാട്ടില്‍ വിമാനമിറങ്ങിയപാടെ അറസ്റ്റിലാവുകയായിരുന്നു. ചെയ്ത ഒരു കുറ്റകൃത്യത്തിനല്ലായിരുന്നു ആ അറസ്റ്റ്. മറിച്ച്, അവള്‍ ചെയ്‌തേക്കാമെന്ന് പ്രവചിക്കുന്ന ഒരു അല്‍ഗോരിതം ആയിരുന്നു അതിനു പിന്നില്‍ ഉണ്ടായിരുന്നത്.
