പത്താം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മസ്ജിദുകളോടനുബന്ധിച്ച് മക്തബ് എന്ന പേരില്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാഥമിക ഔപചാരിക സംവിധാനങ്ങളായിരുന്നു.
ചിന്തിക്കുക, കാര്യങ്ങള്‍ ഗ്രഹിച്ച് മനസ്സിലാക്കുക തുടങ്ങിയവ ജീവികളില്‍ മനുഷ്യനു മാത്രം നല്‍കപ്പെട്ട പ്രത്യേകതകളാണ്. അവനു നല്‍കപ്പെട്ട വിശേഷബുദ്ധിയാണ് ഈ പ്രക്രിയകള്‍ക്ക് മനുഷ്യനെ പ്രാപ്തനാക്കുന്നത്. ബുദ്ധിശക്തിയെയും ചിന്താശേഷിയെയും നല്ല രീതിയില്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് മനുഷ്യന് അവന്റെ ജീവിതലക്ഷ്യങ്ങളെ തിരിച്ചറിയാനും അതിനനുസൃതമായി ഭൗതികജീവിതത്തെ ക്രമീകരിക്കാനും കഴിയുന്നത്.