ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന


ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ തമിഴും ഹിന്ദുസ്ഥാനിയും (ദേവനാഗരി, ഉര്‍ദു ലിപികളുള്ള) ഉള്‍പ്പെടണം എന്ന ആവശ്യം മുന്നോട്ടുവെച്ചത് ഇസ്മാഈല്‍ സാഹിബ് ആയിരുന്നു. വിദ്യാഭ്യാസം, സംസ്‌കാരം, മതപരമായ ആചാരങ്ങള്‍ എന്നിവയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി ഇസ്മായില്‍ സാഹിബ് ശക്തമായി വാദിച്ചു.

ന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് മുസ്‌ലിംകള്‍ വഹിച്ചത്. ഇന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ലഭ്യമായ അവകാശങ്ങളില്‍ പലതിന്റെയും പിന്നില്‍ ഈ നേതാക്കളുടെ കൃത്യമായ ഇടപെടലുകളായിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളിലും കരട് തയ്യാറാക്കലിലും സജീവമായ സംഭാവനകള്‍ നല്‍കിയ നേതാക്കളില്‍ മൗലാനാ ഹസ്രത് മൊഹാനി, മൗലാനാ അബുല്‍കലാം ആസാദ്, ബി പോക്കര്‍ സാഹിബ് തുടങ്ങിയവര്‍ക്കൊപ്പം പങ്കാളികളായ ചിലരെക്കൂടി പരിചയപ്പെടാം.