മോദി ഗ്യാരണ്ടിയിലെ വിശ്വാസത്തെ തമസ്‌കരിച്ചിട്ടും, ബി ജെ പി മുന്നണിയില്‍ പുതിയതായി എത്തിപ്പെട്ടവരാണ് മരണക്കിടക്കയില്‍ നിന്ന് എന്‍ ഡി എക്ക് ജീവന്‍ നല്‍കിയത്. ഇന്ന് അവരെ തൃപ്തിപ്പെടുത്താന്‍ നടത്തുന്ന തത്രപ്പാടുകള്‍ ഓരോ ബജറ്റിലും കാണുന്നുണ്ട്.
ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി മോദി വസ്തുതകളെ വക്രീകരിച്ചുകൊണ്ട് സംസാരിച്ചത് ഇങ്ങനെയാണ്: 'ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ഒരാള്‍ക്ക് നാലിലൊന്ന് നികുതിയായി പോകുമായിരുന്നു. ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലിരുന്നിരുന്നെങ്കില്‍ നിങ്ങളുടെ 12 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ നികുതിയായി സര്‍ക്കാരിലേക്ക് പോകുമായിരുന്നു' (2nd Feb, 25 17:25 TOI News desk, timesofindia. com).