പുതിയ വായനാ ലോകത്ത് കുട്ടികള്‍ വായിച്ചിട്ട് എന്താണ് കാര്യം?


കുട്ടികളില്‍ നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ ലക്ഷ്യമിട്ട് എഴുതുന്നതില്‍, ഭാവനയ്ക്കും ചിന്തയ്ക്കും ഇടം നല്‍കുന്ന രചനകള്‍ക്ക് സ്ഥാനമുണ്ടാകണം.

കുട്ടികള്‍ വായിക്കുന്നില്ലെന്ന പരാതി പുതിയതല്ല. ഓരോ തലമുറയിലും കുട്ടികളുടെ വായനാതാല്‍പര്യങ്ങളെക്കുറിച്ച് മുതിര്‍ന്നവര്‍ ആശങ്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് ആ ആശങ്കയ്ക്ക് മറ്റൊരു തലം കൂടിയുണ്ട്. കുട്ടികളുടെ വിനോദലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.