മുനമ്പത്ത് സമുദായത്തിന് ക്ലെയിം ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്!


മുനമ്പത്തെ 'മുഹമ്മദ് സിദ്ദീഖ് സേട്ട് വഖ്ഫ്' ഭൂമി വഖ്ഫ് സ്വത്ത് തന്നെയാണ്. അത് ആധാരത്തിലും വഖ്ഫ് ബോര്‍ഡിന്റെ ആസ്തി രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആ സ്വത്തിനെ കുറിച്ചുള്ള ഏത് തര്‍ക്കത്തിലും തീരുമാനം എടുക്കാനുള്ള അധികാരം കേരള ഹൈക്കോടതിക്കും വഖഫ് ബോര്‍ഡിനും വഖഫ് ട്രിബ്യൂണലിനുമാണുള്ളത്.

സമുദായ സംഘടനകള്‍ സംയുക്ത യോഗം ചേര്‍ന്നോ രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍വകക്ഷി യോഗം വിളിച്ചോ വഖഫ് സ്വത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനെടുക്കുന്ന ഏത് തീരുമാനവും കേന്ദ്ര വഖഫ് ആക്ടിന്റെ ലംഘനമാണ്. അതിന് നിയമപരമായ സാധുതയുണ്ടാവില്ല.