കാലങ്ങളായി മുസ്‌ലിംകള്‍ വിശ്വസിക്കുന്നത് ഖുര്‍ആന്‍ സാര്‍വത്രികമാണ്, സ്ഥലകാലഭേദമെന്യേ പ്രയോഗക്ഷമതയുള്ളതാണ് എന്നാണ്. ഈ നിലപാടിനെ സാധൂകരിക്കുകയും തെളിവുകളുടെ പിന്‍ബലത്തില്‍ അവലോകനം ചെയ്യുകയും ചെയ്യുന്നു.
ഖുര്‍ആനിനെ ഗൗരവമായി സമീപിക്കുന്ന പുതിയ കാലത്തെ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ചില ചോദ്യങ്ങളുണ്ട്. വളരെ വ്യത്യസ്തമായ സാഹചര്യത്തില്‍ അവതരിക്കപ്പെട്ട, നിര്‍ദിഷ്ട സംഭവങ്ങളോട് നേരിട്ടുള്ള പ്രതികരണമായി വെളിപ്പെടുത്തിയ വാക്യങ്ങളുള്ള, പ്രത്യേക ആളുകളെയും സാഹചര്യങ്ങളെയും അഭിസംബോധന ചെയ്യുന്ന ആയത്തുകളുള്ള, മുന്‍കാല പ്രവാചകന്മാരെയും രാഷ്ട്രങ്ങളെയും കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ഖുര്‍ആന്‍ ആധുനിക യുഗത്തില്‍ എത്രത്തോളം പ്രസക്തമായിരിക്കും എന്നതാണ് അത്.