മധ്യകാല ശാസ്ത്രജ്ഞര്‍ കേവലം നിരീക്ഷകരല്ലായിരുന്നു. പരീക്ഷണങ്ങളിലൂടെയും ഗണിതശാസ്ത്ര കണക്കുകൂട്ടലുകളിലൂടെയും പ്രപഞ്ചരഹസ്യങ്ങള്‍ തേടിയവരായിരുന്നു.
മനുഷ്യന് കൈവരിച്ചിട്ടുള്ള ശാസ്ത്രനേട്ടങ്ങളെ പലപ്പോഴും പശ്ചാത്യ ശാസ്ത്രകാരന്മാരിലേക്ക് മാത്രം ചേര്‍ത്തു വായിക്കുന്നതാണ് ആധുനിക ചരിത്രാഖ്യാനങ്ങളെല്ലാം. മധ്യനൂറ്റാണ്ടിലെ മുസ്‌ലിം ശാസ്ത്രജ്ഞരുടെ അന്വേഷണങ്ങളും ഫ്യൂച്ചറിസ്റ്റിക് ഭാവനകളുമാണ് ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് പിന്‍ബലമേകിയത്.
