നിയമവിധേയമായ ഘടനയാണ് പ്രപഞ്ചത്തിന്റെ നിലനില്‍പിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം. മനുഷ്യന്റെ നന്മയ്ക്കും ഗുണത്തിനുമാണ് സ്രഷ്ടാവ് പ്രപഞ്ചത്തെ ഇപ്രകാരം സംവിധാനിച്ചിരിക്കുന്നത്.
ജീവനുള്ളതും ഇല്ലാത്തതുമായ ഓരോ വസ്തുവിനും എങ്ങനെ എപ്പോള്‍ എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള നിയമമുണ്ട്. ജൈവലോകത്തു തന്നെ ബുദ്ധിയുള്ള മനുഷ്യനും അതില്ലാത്ത ഇതര ജീവികള്‍ക്കും നിയമവ്യവസ്ഥിതിയുണ്ട്. മനുഷ്യേതര വസ്തുക്കള്‍ മുഴുവനും നിര്‍ബന്ധിത സ്വഭാവത്തില്‍ ഈ നിയമത്തിന് വിധേയമായി മാത്രം പ്രവര്‍ത്തിക്കുന്നു.