ആരാധനാലയ നിയമം: സുപ്രീം കോടതിയുടെ മേൽനോട്ടം ഭരണഘടനാ ഉത്തരവാദിത്തം


കര്‍സേവകളില്ലാതെ തന്നെ ഹിന്ദുത്വ ഭരണകൂടത്തിന്റെ തണലില്‍ മുസ്ലിം ആരാധനാലയങ്ങളുടെ മേല്‍ കയ്യേറ്റം തുടരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ഭരണഘടനാപരമായ തീരുമാനം എടുക്കേണ്ടതുണ്ട്.

1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങള്‍ക്കു മേല്‍ അവകാശവാദമുന്നയിച്ചുള്ള പുതിയ കേസുകളൊന്നും കീഴ്‌ക്കോടതികള്‍ സ്വീകരിക്കരുതെന്ന് സുപ്രിം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന ഉത്തരവിട്ടത്. രാജ്യത്തിന് ആശ്വാസം നല്‍കുന്ന ഇടക്കാല വിധിയാണിത്.