രാഷ്ട്രീയ ബോധമുണ്ട്, നാടു ഭരിക്കാനറിയാം; ഇത് പെണ്ണുങ്ങളുടെ സമയം


സ്ത്രീകള്‍ രംഗത്തു വന്നപ്പോള്‍ ചരിത്രം വഴിമാറിയ കാഴ്ചയാണ് കണ്ടത്. തദ്ദേശത്തില്‍ സംവരണം ചെയ്യപ്പെട്ട 50 ശതമാനവും കടന്നിരിക്കുന്നു വനിതാ പ്രാതിനിധ്യം.

ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ചെറുപ്പക്കാരിയായ സ്ഥാനാര്‍ഥിയും അവരുടെ ഭര്‍ത്താവും മാത്രമായിരുന്നു വീട്ടില്‍ ആദ്യം വോട്ടു തേടിയെത്തിയത്. ഈ പെണ്‍കുട്ടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്. വിദ്യാഭ്യാസമുണ്ട്. എങ്കിലും കൂടെയുള്ള ഭര്‍ത്താവിന് ഒരു വിശ്വാസക്കുറവു പോലെ.