നിരവധി എഴുത്തുകാരും ചിന്തകരും ഹജ്ജ് യാത്രാനുഭവങ്ങള്‍ രേഖപ്പെടുത്തിയതായി ചരിത്രത്തിലുണ്ട്. ഹജ്ജിനെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ വ്യക്തി വിവരണങ്ങളിലൊന്ന് സ്പാനിഷ്- അറബ് ഭൂമിശാസ്ത്രജ്ഞനായ ഇബ്‌നു ജുബൈറിന്റെ യാത്രയാണ്.
ഹജ്ജ് യാത്ര മുസ്ലിംകളെ സംബന്ധിച്ച് ആത്മീയ നവീകരണത്തിനുള്ള സഞ്ചാരമാണ്. പിറന്നുവീണ കുഞ്ഞിനെപ്പോലെ തിന്മകളില്‍ നിന്ന് മോചനം നേടാനുള്ള ഉത്തമ മാര്‍ഗമാണ്. പടച്ചവന് സമ്പൂര്‍ണമായി സമര്‍പ്പിച്ചു കൊണ്ട് അവന് ഉത്തരം നല്‍കുന്ന സന്ദര്‍ഭമാണ്.