തൊഴില്‍ വിപണിക്ക് ആവശ്യമായ വൈദഗ്ധ്യം; കേരളം എന്തെടുക്കുകയാണ്?


വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം സാധ്യമാക്കിയ കേരളത്തിനു പോലും ഈ നേട്ടം തൊഴില്‍വിപണിയില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. അതിനു ബഹുമുഖ കാരണങ്ങളുണ്ട്; പ്രതിഫലനവും.

രു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അവിടത്തെ തൊഴില്‍വിപണിയാണ്. തൊഴിലുടമകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കഴിവും പ്രാപ്തിയുമുള്ള തൊഴിലാളികളെ സുലഭമായി ലഭ്യമാക്കുക, തൊഴിലാളികള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള തൊഴില്‍ തിരഞ്ഞെടുക്കാനുള്ള അവസരം സൃഷ്ടിക്കുക, ഉത്പാദനക്ഷമത ഉറപ്പുവരുത്തുക എന്നിവയൊക്കെയാണ് തൊഴില്‍വിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍.