മാധ്യമങ്ങള്‍ക്കിടയില്‍ ജനിക്കുകയും മാധ്യമസഹായത്തോടെ വളരുകയും ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടെങ്കില്‍, അത് ആം ആദ്മി പാര്‍ട്ടിയാണ് (എഎപി).
ആം ആദ്മി പാര്‍ട്ടി രൂപീകൃതമായ 2013ല്‍ തന്നെയായിരുന്നു ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ 66 ദശലക്ഷത്തിലെത്തിയതും. India against corruption (ഐഎസി)ന്റെ ഭാഗമായി നടന്ന സമരങ്ങള്‍ അരവിന്ദ് കെജ്രിവാളിനും ഐഎസി വൃത്തങ്ങളിലെ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും ജനധാരണകളെ കൈകാര്യം ചെയ്യേണ്ട വിധവും അവയെ രാഷ്രീയപരമായി എങ്ങനെയാണ് പരിവര്‍ത്തനം ചെയ്യേണ്ടത് എന്നതിനെ കുറിച്ചും വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കിയിരുന്നു.