കാലാവസ്ഥാ വ്യതിയാനം; മനുഷ്യന്റെ അമിതത്വത്തില്‍ നിന്ന് ഉടലെടുത്ത അഴിമതി


അമിത താപം മൂലം ശാരീരിക- മാനസിക പ്രശ്‌നം മുതല്‍ ഉഷ്ണമേഖലാ രോഗങ്ങളുടെ വ്യാപനം വരെയുള്ളവയെ കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്.

2021ല്‍ ദി ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു ആഗോള സര്‍വേ പ്രകാരം ഒന്നിലധികം രാജ്യങ്ങളിലായി 16നും 25നും ഇടയില്‍ പ്രായമുള്ള 10,000ലധികം യുവാക്കളില്‍ 60 ശതമാനം പേരും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്നും അതില്‍ തന്നെ പകുതിയോളം പേരുടെ ഉത്കണ്ഠ അവരുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.