കാലാവസ്ഥാ വ്യതിയാനം, ആശങ്കകള്‍; ഇസ്‌ലാം പഠിപ്പിക്കുന്നത്


ലോകം അവസാനിക്കുമ്പോള്‍ എന്തിനാണ് ഒരു മരം നടുന്നത്? ഇവിടെ പ്രവാചകന്‍ കൂടുതല്‍ ആഴത്തിലുള്ള മഹാ തത്വം പഠിപ്പിക്കുകയായിരുന്നു.

കാലാവസ്ഥാ വ്യതിയാനകാലത്തെ ഏറ്റവും ആശ്വാസകരമായ പ്രവാചക മാര്‍ഗനിര്‍ദേശം ഈ ഹദീസാണ്: ''നിങ്ങളുടെ കൈയില്‍ ഒരു തൈയുള്ളപ്പോള്‍ അവസാന സമയം അടുത്താല്‍, അത് വരുന്നതിനു മുമ്പ് നിങ്ങള്‍ക്ക് നടാന്‍ കഴിയുമെങ്കില്‍ അത് നടുക.'' ഒറ്റനോട്ടത്തില്‍ ഇത് യുക്തിരഹിതമാണെന്ന് തോന്നും.