ബിസിനസ് രാഷ്ട്രീയം; തിരിഞ്ഞുകുത്തുന്ന ട്രംപിന്റെ ഒടുക്കത്തെ ഐഡിയകള്‍


ലോക രാഷ്ട്രീയത്തില്‍ ഇടപെടുക എന്നത് വൈകാരിക നടപടികളിലൂടെ നടത്താവുന്ന ഒന്നാണ് എന്നാണ് ട്രംപ് അനുകൂലികള്‍ കരുതിയത്. എന്നാല്‍ വൈകാരികത മാത്രമല്ല, ഹൃദയവും മസ്തിഷ്‌കവും വേണമെന്ന് തിരിച്ചറിയേണ്ട അവസ്ഥ രൂപപ്പെട്ടിരിക്കുന്നു.

മേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടാന്‍ അമേരിക്കക്കാര്‍ ഏറെ ആഗ്രഹിച്ചിരുന്നു. സാന്ദര്‍ഭികമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അമേരിക്കക്കാര്‍ മാത്രമല്ല, ലോകത്തെ തീവ്ര ദേശീയ-വലതുപക്ഷവും മതരാഷ്ട്രീയക്കാരും അത് തീവ്രമായി ആഗ്രഹിച്ചിരുന്നു. വൈകാരിക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എല്ലാം മനസാ സന്തോഷിച്ച സംഭവമായിരുന്നു.


ഡോ. ടി കെ ജാബിര്‍ എഴുത്തുകാരൻ, അധ്യാപകൻ