ബദ്ര്‍; അജയ്യമായ വിശ്വാസത്തിന്റെ പ്രശോഭിതമായ പേരു കൂടിയാണ്


മക്കയിലെ മുസ്‌ലിംകളുടെ സ്വത്ത് അപഹരിച്ച് അതുകൊണ്ട് കച്ചവടം നടത്തി കൊള്ളലാഭം കൊയ്ത് ആ ധനം വിനിയോഗിച്ച് മുസ്‌ലിംകളെ തന്നെ ആക്രമിക്കാനുള്ള മക്കക്കാരുടെ ഗൂഢനീക്കം തകര്‍ക്കാനായിരുന്നു തിരുദൂതന്‍ പദ്ധതിയിട്ടത്.

ഹിജ്‌റ വര്‍ഷം രണ്ടിലെ റമദാന്‍ 17ന്റെ രാവില്‍ ബദ്ര്‍ താഴ്‌വരയുടെ മാനത്തെ ചന്ദ്രന് 14ാം രാവിന്റെ തെളിച്ചം. വിജയാരവം മുഴക്കി മദീനയിലേക്ക് മടങ്ങുന്ന സഹാബിവൃന്ദത്തിനു മുന്നിലുള്ള തിരുനബിയുടെ ശിരസ്സ് അപ്പോള്‍ പതിവിലേറെ കുനിഞ്ഞിരുന്നു. ആനന്ദത്തിന്റെ പരകോടിയിലും വിനയം അശേഷം വിടാത്ത ദൈവദൂതന്റെ താടിരോമങ്ങള്‍ ഖസ്‌വാഇന്റെ പൂഞ്ഞയില്‍ തൊട്ടുരുമ്മി.