മുനമ്പത്തേത് കൈയേറ്റത്തിന്റെ വിഷയവും നിയമ പ്രശ്‌നവുമാണ്. വഖഫ് ഭൂമിയില്‍ നിയമവിരുദ്ധമായി അവകാശം ഉറപ്പിച്ചവര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലൂടെയാണ് റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെട്ടത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ വഖഫ് ഭേദഗതി നിയമം 2025 കൊണ്ട് മാത്രം സാധിക്കില്ല.
മുനമ്പത്തേത് നിയമവിരുദ്ധ കൈയേറ്റത്തിന്റെ മാത്രം പ്രശ്‌നമാണ്. മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാന്‍ വഖഫ് ഭേദഗതി നിയമം 2025 കൊണ്ട് മാത്രം സാധിക്കില്ല. മുനമ്പത്തെ പ്രശ്‌നം എന്നത് 610 കുടുംബങ്ങളുടെ റവന്യൂ അവകാശം നഷ്ടപ്പെട്ടതല്ല. മറിച്ച് 410.76 ഏക്കര്‍ വഖഫ് സ്വത്ത് നഷ്ടപ്പെട്ടതാണ്. മുനമ്പത്തെ പ്രശ്‌നത്തിന്റെ പരിഹാരം 410.76 ഏക്കര്‍ ഭൂമി വഖഫായി തിരികെയെത്തുക എന്നതാണ്.