എഐയും മനുഷ്യനും ഒരുമിച്ച് മുന്നോട്ടുപോകേണ്ട ഒരു കാലത്താണ് നാമുള്ളത്. എഐ നമ്മുടെ ജോലികളെ കവര്‍ന്നെടുക്കുകയല്ല, എളുപ്പമാക്കുകയാണ് ചെയ്യുന്നത്. ഇവിടെ പകച്ചു നിന്നിട്ടു കാര്യമില്ല. നിരന്തരം അപ്‌ഡേറ്റായിരിക്കണം.
എ ഐ നമ്മുടെ വാതില്‍ തള്ളിത്തുറന്ന് ഈ ലോകത്ത് വന്നുകഴിഞ്ഞിരിക്കുന്നു. നമ്മള്‍ ടൈപ് ചെയ്യുന്നതിനു മുമ്പേ ഗൂഗിള്‍ നമ്മുടെ ചിന്തകള്‍ ഓട്ടോ കംപ്ലീറ്റ് ചെയ്യുന്നു. ഒരു രോഗം ഉറപ്പുവരുത്തുന്നതിനു മുമ്പ് ഡോക്ടര്‍മാര്‍ തന്നെ ചാറ്റ് ജിപിടിയോട് ചോദിക്കുന്നു. ഈ ലേഖനം എഴുതാന്‍ സഹായിച്ചതും എ ഐ ആണ്!