ആം ആദ്മിയുടെ ഭരണനഷ്ടവും കോണ്‍ഗ്രസിന്റെ വോട്ടും


അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെ 14 സീറ്റുകളില്‍ പിന്നാക്കം വലിച്ച്, സംസ്ഥാന ഭരണകക്ഷിക്ക് കനത്ത നഷ്ടമുണ്ടാക്കിയതില്‍ കോണ്‍ഗ്രസിന് കൃത്യമായ പങ്കുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടി വിജയിച്ച 14 മണ്ഡലങ്ങളില്‍ ആം ആദ്മി നേടിയതിനേക്കാള്‍ വോട്ട് നേടിയിരുന്നു കോണ്‍ഗ്രസ്!

ആം ആദ്മി പാര്‍ട്ടിയുടെ പതിറ്റാണ്ടുകാലത്തെ ഡല്‍ഹിയിലെ ആധിപത്യം 2025 ഫെബ്രുവരി എട്ടോടെ അവസാനിച്ചു. 70 സീറ്റുകളില്‍ 22 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. ഭൂരിപക്ഷത്തിലെത്താന്‍ അധികം വേണ്ടിയിരുന്നത് 14 സീറ്റുകള്‍. തുടര്‍ച്ചയായി മൂന്നാം തവണയും കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ല.