ആത്മാഭിമാനവും സ്വത്വബോധവും ഉറപ്പിച്ചുനിര്‍ത്തുന്ന ഭരണഘടന


ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ മുസ്‌ലിംകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളിലും കരട് തയ്യാറാക്കലിലും അവര്‍ സജീവമായ സംഭാവനകള്‍ നല്‍കി.

വിഭജനത്തിന്റെയും പാകിസ്താന്‍ രൂപീകരണത്തിന്റെയും പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ക്കിടയിലും, പ്രമുഖ മുസ്‌ലിം നേതാക്കള്‍ ഇന്ത്യയില്‍ തന്നെ തുടരാനും രാഷ്ട്രത്തിനുവേണ്ടി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മതേതരവും ജനാധിപത്യപരവുമായ ഭരണഘടന കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.