നല്ലൊരു ശതമാനം രക്ഷിതാക്കളും അറിഞ്ഞുകൊണ്ടു ചെയ്യുന്ന തെറ്റാണ് കുഞ്ഞുങ്ങള്‍ക്ക് സ്‌ക്രീനുകള്‍ കൊടുക്കുന്നത്. ചുറ്റിലും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് ഓര്‍മകള്‍ ഉണ്ടാക്കിത്തുടങ്ങുന്ന പ്രായത്തില്‍ അവര്‍ക്ക് അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നുകൊടുക്കുക.
കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നാം നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും വ്യത്യസ്തമായ തലങ്ങളിലേക്ക് ഈ പ്രശ്നം നീങ്ങുന്നതായി കാണാം. കൗമാരക്കാരിലും മുതിര്‍ന്ന കുട്ടികളിലും പല വിധത്തിലുള്ള പെരുമാറ്റ-വൈകാരിക പ്രശ്നങ്ങളിലേക്കും ഇത് നയിക്കുമെന്നത് കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ നിന്നും മറ്റും നാം പേടിയോടെ മനസ്സിലാക്കുന്നു.