ഭക്ഷണം കേവലം വയറ് നിറയ്ക്കാനുള്ളതോ!

നാജിയ ടി

ശരീരഭാരം കൂടുമെന്ന ഉത്കണ്ഠയില്‍ ഭക്ഷണം പാടേ നിരസിക്കല്‍, ഭക്ഷണത്തോട് അമിത ആസക്തി, വലിച്ചുവാരി കഴിക്കുക, ഭക്ഷണമാക്കാന്‍ പാടില്ലാത്തവ കഴിക്കല്‍ തുടങ്ങിയവ ഈറ്റിംഗ് ഡിസോഡറിന്റെ പരിധിയില്‍ ഉള്‍പ്പെടും.

യൂട്യൂബില്‍ നോക്കി ഡയറ്റ് ചെയ്ത് യുവതി മരണപ്പെട്ട വാര്‍ത്ത ഈയിടെയാണ് നാം കേട്ടത്. ഭക്ഷണം വേണ്ടവിധം കഴിക്കാതെ ആന്തരികാവയവങ്ങള്‍ വരെ ചുരുങ്ങിപ്പോയ അവസ്ഥയിലായിരുന്നു അവള്‍. ഇത്തരം വാര്‍ത്തകള്‍ നമ്മുടെ നാട്ടില്‍ നിന്നു പുറത്തുവരുമ്പോഴാണ് ആഹാരരീതികളിലെ ക്രമക്കേടുകളെ (ഈറ്റിംഗ് ഡിസോര്‍ഡര്‍) കുറിച്ച് മനസ്സിലാക്കേണ്ടതിന്റെ അനിവാര്യത ഉയരുന്നത്.


നാജിയ ടി എഴുത്തുകാരി, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്