രോഗം മറച്ചുവെച്ചുള്ള വിവാഹം; പെണ്‍കുട്ടികളുടെ ജീവിതം ബലികൊടുക്കപ്പെടുമ്പോള്‍


മകന്റെ മനോ വൈകല്യങ്ങള്‍ അറിയാമായിരുന്നിട്ടും കുടുംബം വിവാഹം എന്ന കുറുക്കുവഴി തിരഞ്ഞെടുക്കുകയായിരുന്നു.

ക്ലിനിക്കിലെ കസേരയിലിരുന്ന് അവള്‍ പൊട്ടിക്കരയുമ്പോള്‍, അവിടെ വീണുടഞ്ഞത് ഒരു വര്‍ഷം നീണ്ട അവളുടെ ദാമ്പത്യം മാത്രമല്ലായിരുന്നു. പ്രിയപ്പെട്ടവര്‍ നെയ്തുകൂട്ടി നല്‍കിയ ഒരുപിടി സ്വപ്നങ്ങളും, സ്വന്തം ജീവിതം കൊണ്ട് അവള്‍ കാത്തുസൂക്ഷിച്ച നിഷ്‌കളങ്കമായ പ്രതീക്ഷകളുമായിരുന്നു.