നിയന്ത്രിക്കാനാവാത്ത വിധം ഒരു കാര്യം ചെയ്യാനുള്ള ഉള്‍പ്രേരണ ഉണ്ടാകുന്ന അവസ്ഥയാണ് ഇമ്പള്‍സ് കണ്‍ട്രോള്‍ ഡിസോഡര്‍. പെരുമാറ്റങ്ങളെയോ വികാരങ്ങളെയോ നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നത് നമുക്കോ ചുറ്റുമുള്ളവര്‍ക്കോ ദോഷകരമാവാം.
നിരന്തരമായ ആസൂത്രണങ്ങളിലൂടെയും ആലോചനകളിലൂടെയുമാണ് നമ്മുടെ ഓരോ ദിനവും കടന്നു പോകുന്നത്. സമാധാനപരവും സന്തോഷകരവുമായി ജീവിതം മുന്നോട്ടു പോകണമെങ്കില്‍ നാം നന്നായി ചിന്തിച്ചു മാത്രം ഓരോ ചുവടും മുന്നോട്ടുവെക്കേണ്ടതുണ്ട്. ഇത്തരം ചിന്തകളില്ലാതെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ അതേപടി ചെയ്തുപോകുന്ന അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ.