ബോഡി ഷെയ്മിംഗും ദാമ്പത്യത്തിലെ അദൃശ്യ വിള്ളലുകളും


ബാഹ്യ സൗന്ദര്യത്തെക്കുറിച്ചുള്ള അനാവശ്യ ഉത്കണ്ഠകള്‍ അവരുടെ ആത്മവിശ്വാസത്തെ പാടേ തകര്‍ത്തുകളയും.

'നിങ്ങള്‍ പരസ്പരം സമാധാനിക്കാനും ആനന്ദിക്കാനും വേണ്ടിയാണ് നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചിരിക്കുന്നത്' എന്ന ദൈവിക വാഗ്ദാനത്തെ തീര്‍ത്തും വിസ്മരിച്ചുകൊണ്ടാണ് പലപ്പോഴും ദമ്പതികള്‍ കൗണ്‍സലിങ് മുറിയുടെ പടിവാതില്‍ കടന്നുവരാറുള്ളത്. കഴിഞ്ഞ ദിവസം എന്റെ മുന്നിലിരുന്ന ആ പെണ്‍കുട്ടിയും വ്യത്യസ്തയായിരുന്നില്ല.