പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്റ്റു എന്നത് ഇക്കാലത്ത് ഒരു പ്രധാന കടമ്പയേ അല്ല. തുടര്‍വിദ്യാഭ്യാസത്തിനുള്ള മാനദണ്ഡം മാത്രമാണ്.
നമ്മുടെ നാട്ടില്‍ ലഭിക്കുന്ന കരിയര്‍ ഉപദേശങ്ങള്‍ മിക്കതും രണ്ട് പ്രധാന ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒന്ന്, നിലവിലെ തൊഴില്‍ അവസരങ്ങള്‍. രണ്ട്, ജോലിക്ക് ലഭിക്കുന്ന ശമ്പളം.