സാധാരണ ബിരുദധാരികള്‍ക്കാണ് എം.ബി.എ പോലുള്ള മാനേജ്മെന്റ് പ്രോഗ്രാമുകളില്‍ പ്രവേശനം. എന്നാല്‍ പ്ലസ്ടുവിനു ശേഷം മാനേജ്മെന്റ് മേഖലയില്‍ ബിരുദവും ബിരുദാനന്തരവും അഞ്ചു വര്‍ഷ സംയോജിത പ്രോഗ്രാമായി പഠിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകള്‍ (ഐ.ഐ.എം) അടക്കം ദേശീയ സ്ഥാപനങ്ങളില്‍ അവസരമുണ്ട്.
ചില സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവുമായി പുറത്തു വരാനും (എക്സിറ്റ് ഓപ്ഷന്‍) സാധിക്കും. ഐ.ഐ.ടി മാണ്‍ഡി ഒഴികെയുള്ള സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു ഏത് സ്ട്രീമില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അര്‍ഹതയുണ്ടായിരിക്കും.