ജീവിതം മാതൃകയാക്കിയവരുടെ കണക്കെടുപ്പ്


ചരിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് നിരത്തുന്ന സംഭവങ്ങള്‍ നേരെ അനുവാചകരുടെ ഹൃദയത്തിലേക്ക് കടക്കുന്ന രീതിയാണ് പുസ്‌കത്തില്‍ അവലംബിച്ചിരിക്കുന്നത്. ചില രംഗങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെ നമ്മുടെ മനസ്സ് വിതുമ്പിപ്പോവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ വരികള്‍ക്കിടയിലുണ്ട്.

സ്ലാമിക ചരിത്രത്തില്‍ നബിപത്‌നിമാരുടെയും സഹാബി വനിതകളുടെയും ജീവിതം പറയുന്ന നിരവധി ഗ്രന്ഥങ്ങള്‍ നമുക്കു മുമ്പിലുണ്ട്. വായിച്ചുനോക്കേണ്ടതും അടിവരയിടേണ്ടതും എന്നും ഓര്‍ത്തുവെക്കേണ്ടതുമായ കാര്യങ്ങളും അവയിലൊക്കെയും കൂടിക്കുഴഞ്ഞു കിടക്കും. ഇവയില്‍ നിന്ന് ചേറിപ്പെറുക്കി അടിവരയിടേണ്ടതു മാത്രം നമുക്കു മുമ്പില്‍ നിരത്തിവെക്കുന്ന ഒരു രചനാതന്ത്രത്തിലൂടെയാണ് 'ഉമ്മഹാത്തുല്‍ മുഅ്മിനീന്‍' എന്ന ഗ്രന്ഥം ഇസ്ലാമിക ചരിത്ര ഗവേഷകന്‍ അബ്ദുറഹ്മാന്‍ മങ്ങാട് അവതരിപ്പിക്കുന്നത്.


റഷീദ് പരപ്പനങ്ങാടി കഥാകൃത്തും നോവലിസ്റ്റും റിട്ട. അധ്യാപകനുമാണ്. 16 ബാലസാഹിത്യ കൃതികളടക്കം 25 പുസ്തകങ്ങള്‍ രചിച്ചു. ആകാശവാണിയില്‍ അമ്പതോളം ചെറുകഥകളും പത്ത് നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അബുദാബി പ്രതിഭ അവാര്‍ഡ്, സംസ്ഥാന അധ്യാപക കലാസാഹിത്യവേദി അവാര്‍ഡ്, ഭീമ ബാലസാഹിത്യ പുരസ്‌കാരം, ആശ്രയ ബാലസാഹിത്യ അവാര്‍ഡ്, ഗ്രീന്‍ ബുക്സ് പ്രഥമ സി ജി ശാന്തകുമാര്‍ അവാര്‍ഡ്, മഹാകവി വി സി ബാലകൃഷ്ണ പണിക്കര്‍ അവാര്‍ഡ് തുടങ്ങിയവ നേടി.