ഇങ്ങനെയുമൊരാള്‍ ജീവിച്ചിരുന്നു


ഒരു ബൃഹദ് ഗ്രന്ഥത്തിലോ നീണ്ട പ്രഭാഷണത്തിലോ ഉള്‍പ്പെടുത്താന്‍ കഴിയുന്നതിലേറെ ഒരു ഗാനത്തില്‍ ചേര്‍ത്തുവെക്കാന്‍ കഴിയും. പ്രത്യേകിച്ചും ഇസ്‌ലാമിക ചരിത്രസംഭവങ്ങള്‍. അതിന് ഭാഷാ പരിജ്ഞാനം വേണം. അതിലേറെ താളബോധം വേണം.

1970കളില്‍ ഒരധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നു. മഗ്‌രിബ് നമസ്‌കാരത്തിനായി നിര്‍ത്തിവെച്ച യോഗം വീണ്ടും തുടങ്ങുന്നതും കാത്ത് പുറത്ത് പ്രതിനിധികളുടെ വലിയ ആള്‍ക്കൂട്ടം. അതിനിടെ വേദിയില്‍ നിന്ന് ഒരു സ്ത്രീ ആലപിക്കുന്ന ഗാനം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.


റഷീദ് പരപ്പനങ്ങാടി കഥാകൃത്തും നോവലിസ്റ്റും റിട്ട. അധ്യാപകനുമാണ്. 16 ബാലസാഹിത്യ കൃതികളടക്കം 25 പുസ്തകങ്ങള്‍ രചിച്ചു. ആകാശവാണിയില്‍ അമ്പതോളം ചെറുകഥകളും പത്ത് നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അബുദാബി പ്രതിഭ അവാര്‍ഡ്, സംസ്ഥാന അധ്യാപക കലാസാഹിത്യവേദി അവാര്‍ഡ്, ഭീമ ബാലസാഹിത്യ പുരസ്‌കാരം, ആശ്രയ ബാലസാഹിത്യ അവാര്‍ഡ്, ഗ്രീന്‍ ബുക്സ് പ്രഥമ സി ജി ശാന്തകുമാര്‍ അവാര്‍ഡ്, മഹാകവി വി സി ബാലകൃഷ്ണ പണിക്കര്‍ അവാര്‍ഡ് തുടങ്ങിയവ നേടി.