സരളഹൃദയനായ അബ്ദുസ്സലാം സുല്ലമിയെ മലയാളത്തിന്റെ വശ്യതയാര്‍ന്ന തനതുശൈലി കൊണ്ട് അനുവാചകന്റെ മനസ്സില്‍ ധന്യമായ ഓര്‍മയായി സന്നിവേശിപ്പിക്കാന്‍ പുസ്‌കത്തിനു കഴിഞ്ഞിട്ടുണ്ട്.
നിറപുഞ്ചിരിയില്‍ പ്രതിഭയുടെ മിന്നലാട്ടം കാത്തുവെച്ച മഹാപണ്ഡിതനായിരുന്നു എ അബ്ദുസ്സലാം സുല്ലമി. തേച്ചുമിനുക്കാത്ത വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും അദ്ദേഹം സാത്വിക ജീവിതത്തിന്റെ നിരുപമമായ പരിച്ഛേദം വരച്ചുകാട്ടി. അദ്ദേഹത്തിന്റെ സന്തതസഹചാരി കെ പി സകരിയ്യ രചിച്ച 'പരിഷ്‌കര്‍ത്താക്കള്‍' എന്ന ഗ്രന്ഥപരമ്പരയില്‍, അബ്ദുസ്സലാം സുല്ലമിയെ കുറിച്ച് 'യുവത' പ്രസിദ്ധീകരിച്ച പുസ്തകം എല്ലാവര്‍ക്കും പ്രചോദനമാണ്.