ചെറിയ വലിയ കഥകള്‍


സഈദ് ഫാറൂഖിയുടെ 'റസൂല്‍ പറഞ്ഞ കഥകള്‍' എന്ന പുസ്തകത്തിന്റെ വായനാനുഭവം

ചിന്തയും പ്രതിരോധവും കാരുണ്യവും സ്‌നേഹവുമെല്ലാം സഈദ് ഫാറൂഖിയുടെ 'റസൂല്‍ പറഞ്ഞ കഥകള്‍' എന്ന കൊച്ചു പുസ്തകത്തില്‍ ഉള്‍പ്പെട്ട കഥകളിലോരോന്നിലും ഇഴചേര്‍ന്നുകിടക്കുന്നു. അതുകൊണ്ടുതന്നെ വായനയ്ക്കു ശേഷം മനുഷ്യമനസ്സിനെ പിടിവിടാതെ പിന്തുടരുന്ന 'എന്തുകൊണ്ട് ഇങ്ങനെ' എന്ന ചോദ്യം ബാക്കി കിടക്കും.


റഷീദ് പരപ്പനങ്ങാടി കഥാകൃത്തും നോവലിസ്റ്റും റിട്ട. അധ്യാപകനുമാണ്. 16 ബാലസാഹിത്യ കൃതികളടക്കം 25 പുസ്തകങ്ങള്‍ രചിച്ചു. ആകാശവാണിയില്‍ അമ്പതോളം ചെറുകഥകളും പത്ത് നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അബുദാബി പ്രതിഭ അവാര്‍ഡ്, സംസ്ഥാന അധ്യാപക കലാസാഹിത്യവേദി അവാര്‍ഡ്, ഭീമ ബാലസാഹിത്യ പുരസ്‌കാരം, ആശ്രയ ബാലസാഹിത്യ അവാര്‍ഡ്, ഗ്രീന്‍ ബുക്സ് പ്രഥമ സി ജി ശാന്തകുമാര്‍ അവാര്‍ഡ്, മഹാകവി വി സി ബാലകൃഷ്ണ പണിക്കര്‍ അവാര്‍ഡ് തുടങ്ങിയവ നേടി.