സയണിസ്റ്റ് യുക്തിയെ ന്യായീകരിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണ് മാല്‍കം എക്‌സിന്റെ സയണിസ്റ്റ് ലോജിക് എന്ന ചെറു കൃതി.
ഇന്ത്യയില്‍ സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ നിലകൊണ്ട അംബേദ്കറിന് ഇസ്രായേല്‍ രാഷ്ട്രത്തോട് അനുകൂല നിലപാടായിരുന്നു എന്ന തരത്തിലുള്ള പ്രചാരണം സമീപകാലത്ത് ഉണ്ടായിരുന്നു. ഇസ്രായേല്‍ രൂപീകരിക്കപ്പെടുന്നതിനും ഏഴു വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍ വളച്ചൊടിച്ചാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത്.