മുസ്ലിം സ്ത്രീകളുടെ ഭാവനാലോകം കേരള ചരിത്രത്തില്‍


ആയിരം പ്രസംഗങ്ങള്‍ കൊണ്ട് സാധിക്കാത്ത മാറ്റം ഒരു നോവലോ കഥയോ കൊണ്ട് സംഭവിക്കാം.

സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ പൊതുവേ പുരുഷകേന്ദ്രിതമാണെന്ന നിരീക്ഷണമുണ്ടെങ്കിലും ഇസ്ലാം വിഭാവനം ചെയ്യുന്നത് പുരുഷകോയ്മയല്ല, സ്ത്രീ-പുരുഷ സമത്വത്തിലൂന്നിയ നായകത്വമാണ്. സമൂഹത്തിന്റെ വളര്‍ച്ചയില്‍ പുരുഷന്മാരോടൊപ്പം സജീവമായി ഇടപെടാന്‍ സ്ത്രീകള്‍ക്കും സ്വാതന്ത്ര്യവും ബാധ്യതയുമുണ്ടെന്ന പാഠമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്.