വ്യക്തികളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും വിനാശത്തിലേക്ക് കൂപ്പുകുത്തിക്കാന്‍ മോശം പെരുമാറ്റങ്ങള്‍ക്കു കഴിയും.
നബി(സ)യില്‍ നിന്ന് അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ന്റെ നിവേദനം. നബി(സ) മൊഴിഞ്ഞു: ''അഹംഭാവത്തില്‍ നിന്ന് ഒരു അണുമണിത്തൂക്കം പോലും തന്റെ ഹൃദയത്തിനുള്ളില്‍ ഉള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.' ഒരു വ്യക്തി ചോദിച്ചു: 'തന്റെ വസ്ത്രം ഭംഗിയുള്ളതായിരിക്കണമെന്നും തന്റെ ചെരുപ്പ് ചന്തമുള്ളതായിരിക്കണമെന്നും ഒരു വ്യക്തി ഇഷ്ടപ്പെടാറുള്ളത് അഹംഭാവമാവുമോ?'
