പ്രാര്‍ഥനയിലെ വാക്കും പൊരുളും


പ്രാര്‍ഥനയുടെ വാക്കും പൊരുളും ഗ്രഹിക്കുന്നതുപോലെ എളുപ്പമാണോ പ്രാര്‍ഥനയിലെ സന്ദേശവും ആദര്‍ശവും കണ്ടെത്തുന്നത്?

പ്രാര്‍ഥന പ്രാര്‍ഥനയാകുന്നത് എപ്പോഴാണ്? പൊരുളറിഞ്ഞ് പ്രാര്‍ഥിക്കുമ്പോള്‍ എന്നാണ് ഒന്നാമത്തെ ഉത്തരം. എന്താണ് അല്ലാഹുവിനോട് ഇപ്പോള്‍ താങ്കള്‍ ചോദിച്ചതും യാചിച്ചതും എന്നു ചോദിച്ചാല്‍ 'എനിക്കറിയില്ല, എന്തോ കുറേ നല്ല കാര്യങ്ങളാണ്' എന്നു മാത്രം മറുപടി പറയേണ്ടിവരുന്ന ഒരു അവസ്ഥാവിശേഷത്തെപ്പറ്റി ആലോചിച്ചുനോക്കൂ!