മാപ്പിളപ്പാട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാഹിത്യ ചരിത്രം അപൂര്‍ണമായിരിക്കും എന്ന് മഹാ കവി ജി ശങ്കരക്കുറുപ്പിനെ കൊണ്ട് പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ച മഹാ കവിയുടെ പേരാണ് ടി ഉബൈദ്.
കോകിലങ്ങളും പൈങ്കിളികളും നിറഞ്ഞ ഈ പൂന്തോപ്പില്‍ എങ്ങുനിന്നോ ഒരു കാക്ക വന്നു കയറിയിരിക്കുകയാണ്. 1947-ല്‍ കോഴിക്കോട്ട് മലയാള സാഹിത്യകാരന്മാര്‍ നിറഞ്ഞ സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തില്‍ മാപ്പിളപ്പാട്ട് സാമ്രാജ്യത്തിലെ കുലപതി മഹാകവി ടി ഉബൈദ് അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയാണ്.