മദ്റസാ പ്രസ്ഥാനത്തിനെതിരെ സംഘപരിവാര്‍


മദ്റസകളിലെ അധ്യയന രീതി വിദ്യാര്‍ഥികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും മദ്‌റസകള്‍ക്കും ബോര്‍ഡുകള്‍ക്കും സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം മത പാഠശാലകളാണ് മദ്റസകള്‍. ഇന്ത്യാ രാജ്യത്തിന്റെ അഖണ്ഡതക്കോ സുരക്ഷക്കോ ഭീഷണിയാവുന്നതോ രാജ്യത്ത് വര്‍ഗീയ വിദ്വേഷങ്ങളുണ്ടാക്കുന്നതിനോ കാരണമായ ഒരൊറ്റ സംഭവവും ഇക്കാലയളവില്‍ ഉന്നയിക്കപ്പെട്ടിട്ടില്ല.