സ്വാതന്ത്ര്യത്തെ വാഖ്യാനിച്ച ഒട്ടുമിക്ക ദാര്‍ശനികരും ഒരേ സ്വരത്തില്‍ പറഞ്ഞത് ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് ഹാനികരമാകാതിരുന്നാല്‍ മതി എന്ന സിദ്ധാന്തമാകുന്നു. തത്വശാസ്ത്രജ്ഞരും രാഷ്ട്രമീമാംസകരും നിരവധി നിര്‍വചനങ്ങള്‍ നിരത്തിയ ഒരു വാക്കാണ് സ്വാതന്ത്ര്യം.
തത്വശാസ്ത്രജ്ഞരും രാഷ്ട്രമീമാംസകരും നിരവധി നിര്‍വചനങ്ങള്‍ നിരത്തിയ ഒരു വാക്കാകുന്നു സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തെ വ്യക്തിപരമായി കാണുകയും ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ക്ക് ദോഷകരമല്ലെങ്കില്‍ ആ വ്യക്തിക്ക് എന്തും ചെയ്യാനുള്ള പൂര്‍ണ അവകാശത്തിനാണ് സ്വാതന്ത്ര്യം എന്ന് പറയുകയും ചെയ്ത ജോണ്‍ ലോക്കും സ്വതന്ത്രനായി ജനിച്ച മനുഷ്യന്‍ ആരുടെയും അധികാരത്തിനു കീഴില്‍ കഴിയേണ്ടവനല്ലെന്നും ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതിരുന്നാല്‍ മതിയെന്നും നിരീക്ഷിച്ച ലിബറലിസത്തിന്റെ അടിസ്ഥാനശിലയായ ഹാം പ്രിന്‍സിപ്പലിന്റെ ഉടമ ജോണ്‍ സ്റ്റുവര്‍ട്ട് മില്ലുമൊക്കെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച ആധുനികരാണ്.
സ്വാതന്ത്ര്യത്തെ വാഖ്യാനിച്ച ഒട്ടുമിക്ക ദാര്‍ശനികരും ഒരേ സ്വരത്തില്‍ പറയുന്നത് ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് ഹാനികരമാകാതിരുന്നാല്‍ മതി എന്ന സിദ്ധാന്തമാകുന്നു. ഒരാള്‍ കൈവീശുമ്പോള്‍ മറ്റുള്ളവന്റെ മൂക്കിന്‍ തുമ്പത്ത് കൂടെ ആകാതിരിക്കണം എന്നാണ് ചിന്തകന്മാരത്രയും പറഞ്ഞുവെക്കുന്നത്. എന്നാല്‍ ഇസ്ലാമിക പരിപ്രേക്ഷ്യത്തിലുള്ള സ്വാതന്ത്ര്യം ഈ ചിന്തയെ ചോദ്യം ചെയ്യുന്നുണ്ട്.

ഒരാള്‍ സ്വകാര്യമായി റൂമില്‍ കയറി കതകടച്ച് മറ്റൊരാള്‍ക്കും ഒട്ടും ശല്യമാകാതെ കള്ളുകുടിച്ചാല്‍ ലിബറല്‍ വ്യാഖ്യാനമനുസരിച്ച് അയാള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇസ്ലാമികാധ്യാപനങ്ങള്‍ അത്തരം വ്യക്തിസ്വാതന്ത്ര്യത്തെ കര്‍ശനമായും വിലക്കുന്നു.
കാരണം അദ്ദേഹത്തിന്റെ മദ്യപാനം മറ്റൊരാള്‍ക്കും പ്രത്യക്ഷത്തില്‍ പ്രയാസമുണ്ടാക്കുന്നില്ലെങ്കിലും അയാളുടെ ശരീരത്തിന് അത് അപകടകരമായി മാറുന്നുണ്ടെന്ന് മനുഷ്യപ്രകൃതത്തെ രൂപകല്‍പ്പന ചെയ്ത അല്ലാഹുവിന് നന്നായി അറിയാം. മനുഷ്യര്‍ക്ക് വ്യക്തിപരവും സാമൂഹികവുമായി പ്രതികൂലമായി മാറുന്ന ഒരു ചെറുവിരലനക്കത്തിനു പോലും ഇസ്ലാം സ്വാതന്ത്ര്യം നല്‍കുന്നില്ല.
നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം
ഇസ്ലാം വിമര്‍ശകര്‍ ആരോപിക്കുന്ന പ്രധാന പ്രശ്‌നം ഇസ്ലാമില്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത് എന്നാകുന്നു. അരുതുകളുടെ ചങ്ങലക്കെട്ടുകള്‍ കൊണ്ട് മനുഷ്യനെ വരിഞ്ഞുമുറുക്കുകയാണെന്നും അവന്റെ ജീവിതത്തിലെ സന്തോഷങ്ങളെ തല്ലി കെടുത്തി കൊണ്ട് അവന് സ്വാതന്ത്ര്യമനുഭവിക്കാന്‍ അനുവദിക്കാതെ ബന്ധിതനാക്കുകയാണെന്നും ലിബറല്‍ വാദികള്‍ ആരോപിക്കുന്നു.
ദൈവം, മതം എന്നീ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചറിഞ്ഞാല്‍ സര്‍വതന്ത്ര സ്വതന്ത്രനാവാമെന്നും അതുകൊണ്ട് മതം വലിച്ചെറിയൂ എന്നുമവര്‍ ആഹ്വാനം നടത്തുകയും ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ഒട്ടുമില്ലാതെ പൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി ജീവിതം തിമിര്‍ത്താസ്വദിക്കാന്‍ മതം അനുവദിക്കുന്നില്ലെന്നത് വസ്തുതയാണ്.
ഇത് ഇസ്ലാം ഉള്‍പ്പെടെയുള്ള ഏതെങ്കിലും മതത്തിന്റെ മാത്രം പ്രശ്‌നമല്ല. മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളും സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ വെക്കുന്നുണ്ട്. രാഷ്ട്ര ഭരണഘടനകള്‍ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതോടൊപ്പം രാഷ്ട്ര നിയമങ്ങളിലൂടെ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. അതില്‍ കല്പനകളും വിലക്കുകളുമുണ്ട്.
മതം കയ്യൊഴിഞ്ഞാല്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ തോന്നിയതുപോലെ ജീവിതം ആസ്വദിക്കാന്‍ കഴിയുമെന്നത് മിഥ്യാധാരണ മാത്രമാകുന്നു. യാഥാര്‍ഥ്യവുമായി അതിന് യാതൊരു ബന്ധവുമില്ല.
ലഹരി ഉപയോഗിച്ചു ജീവിതം ആസ്വദിക്കണം, കോടികള്‍ കൊയ്‌തെടുക്കണം എന്നൊക്കെ ആഗ്രഹിക്കുന്ന മതരഹിതരുണ്ട്. അവര്‍ക്ക് ഇന്ത്യാ രാജ്യത്ത് ജീവിക്കാന്‍ കഴിയില്ല. നിയമം അയാളെ അറസ്റ്റ് ചെയ്യും. അന്യ സ്ത്രീകളുമായി യഥേഷ്ടം ശയ്യ പങ്കിടണമെന്ന് കൊതിക്കുന്ന ലിബറലുകളുണ്ട്. അവരെ സമൂഹം കൈകാര്യം ചെയ്യും.
രാഷ്ട്രവും സമൂഹവും ലിഖിതവും അലിഖിതവുമായ ഒട്ടേറെ വിലക്കുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അത് ആ സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യവുമാകുന്നു. അവയെല്ലാം തന്റെ സ്വാതന്ത്ര്യത്തിന് വിലങ്ങ് തടിയാണെന്ന് ആരോപിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടന മനുഷ്യന്റെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയാണന്ന് വാദിക്കുന്നത് എത്രമാത്രം വങ്കത്തമാണോ അതുതന്നെയാണ് മതത്തിനെതിരില്‍ അസ്വാതന്ത്ര്യം ഉന്നയിക്കുന്ന സ്വതന്ത്രവാദികളും ചെയ്യുന്നത്.

മതം സ്വതന്ത്രനായി ജീവിക്കാനാണ് അവസരം സൃഷ്ടിക്കുന്നത്. മനുഷ്യന്റെ ജീവനും സ്വത്തിനും ആരോഗ്യത്തിനും ഒട്ടും ഉപകരിക്കാത്ത ഹ്രസ്വകാല ആസ്വാദനങ്ങള്‍ക്ക് പകരം ദീര്‍ഘകാല ആസ്വാദ്യങ്ങള്‍ക്കാണ് മതം മുന്തിയ പരിഗണന നല്‍കുന്നത്.
മദ്യപിക്കുന്ന ആള്‍ക്ക് താല്‍ക്കാലികമായി കുറഞ്ഞ നേരത്തെ ആസ്വാദ്യത അനുഭവിക്കാന്‍ കഴിയും. എന്നാല്‍ മദ്യപാനം അയാളുടെ സമ്പത്തും ആരോഗ്യവും നശിപ്പിക്കും. കുടുംബവും സംസ്‌കാരവും മനുഷ്യത്വവുമെല്ലാം നശിപ്പിക്കും. ഇസ്ലാം സ്വാതന്ത്ര്യം നല്‍കാത്ത മദ്യപാനം കൊണ്ട് മാത്രം നൂറുകണക്കിന് നഷ്ടം മനുഷ്യന്‍ അനുഭവിക്കണം.
എന്നാല്‍ മദ്യപിക്കാതിരുന്നാല്‍ അത്രയും നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇങ്ങനെ ഇസ്ലാം സ്വാതന്ത്ര്യം നല്‍കാത്ത ഓരോ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മ പരിശോധന നടത്തുകയാണെങ്കില്‍ ഭീഷണികളില്‍ നിന്നും മുക്തമായ സ്വതന്ത്ര ജീവിതത്തിനുള്ള അവസരങ്ങളാണ് മതം വാഗ്ദാനം ചെയ്യുന്നതെന്ന് കാണാന്‍ കഴിയും.
മതം നല്‍കുന്ന സ്വാതന്ത്ര്യം
മനുഷ്യര്‍ക്ക് മതം നല്‍കുന്ന സ്വാതന്ത്ര്യത്തെ എണ്ണിത്തിട്ടപ്പെടുത്താന്‍ തുനിഞ്ഞാല്‍ അത് ശ്രമകരമായിരിക്കും. ജീവിക്കാനുള്ള സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സമ്പാദിക്കാനുള്ള സ്വാതന്ത്ര്യം, തുല്യ അവസരത്തിനുള്ള സ്വാതന്ത്ര്യം, നിയമനിര്‍മാണത്തിനുള്ള സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, പ്രതിരോധ സ്വാതന്ത്ര്യം തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ മുഴുവന്‍ മേഖലകളിലും ഇസ്ലാം മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.
സമൂഹത്തിന് ഭീഷണിയായിത്തീരുന്ന ഒരു വ്യക്തിസ്വാതന്ത്ര്യവും മതം സ്വാതന്ത്ര്യമായി കാണുന്നില്ല. വ്യക്തിയേക്കാള്‍ സമൂഹത്തെയാണ് പരമപ്രധാനമായി ഇസ്ലാം കാണുന്നത്. സാമൂഹിക നന്മയാണ് ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനശില.
ചിന്താ സ്വാതന്ത്ര്യം
മനുഷ്യന്‍ മനുഷ്യനെ അടിമകളാക്കുന്നതിനേക്കാള്‍ മാരകമാണ് മനുഷ്യനെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പ്രതിലോമ ചിന്തകളിലും തളച്ചിടുന്ന ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും അടിമകളായി കഴിയേണ്ടി വരുന്നത്. അവയെല്ലാം അവന്റെ ചിന്താ സ്വാതന്ത്ര്യത്തെ മരവിപ്പിക്കുന്നവയാകുന്നു.
ചിന്താപരമായ അടിമത്തത്തില്‍ നിന്നു മനുഷ്യനെ മോചിപ്പിക്കാന്‍ വേണ്ടി ഇസ്ലാം ബഹുമുഖ മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചതായി കാണാം. പ്രവാചകന്മാരെ നിയോഗിച്ചതും വേദഗ്രന്ഥങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കിയതും ഏകദൈവ സിദ്ധാന്തം അവതരിപ്പിച്ചതുമെല്ലാം ഇരുട്ട് പരത്തുന്ന ശക്തികളില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കാന്‍ വേണ്ടിയാണ്.
മതത്തില്‍ ബലപ്രയോഗമരുത് എന്ന തത്വം ഇസ്ലാമിലെ ചിന്താ സ്വാതന്ത്ര്യത്തെ വ്യക്തമായി അംഗീകരിക്കുന്നുണ്ട്. ചിന്താപരമായി മതം ഉള്‍ക്കൊണ്ട വ്യക്തിയോടാണ് തുടര്‍ന്നുള്ള മതശാസനകള്‍ നടത്തുന്നത്.
വിവിധ ദൈവത്തെ ആരാധിക്കുന്ന മനുഷ്യന്‍ അവന്റെ ചിന്തയും സമ്പത്തും ജീവനും ജീവിതവുമെല്ലാം അവര്‍ക്ക് മുമ്പില്‍ പണയം വയ്ക്കുകയാണ്. ബഹുദൈവത്വം വരിഞ്ഞുമുറുക്കിയ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് മനുഷ്യനെ സ്വതന്ത്രമാക്കുകയാണ് ഏകദൈവാരാധന (തൗഹീദ്) യിലൂടെ മതം ചെയ്യുന്നത്.
അതുകൊണ്ടാണ് പ്രവാചകന്മാര്‍ നാട് ഭരിക്കുന്നവര്‍ക്കെതിരെ സ്വാതന്ത്ര്യസമര രംഗത്തിറങ്ങുന്നതിനു മുമ്പ് ഭരണാധികാരികള്‍ ഉള്‍പ്പെട്ട പ്രബോധിത സമൂഹത്തെ വരിഞ്ഞുമുറുക്കിയ ചിന്താപരമായ അടിമത്തത്തിനെതിരെ ത്യാഗങ്ങള്‍ സഹിച്ചുകൊണ്ട് സ്വാതന്ത്ര്യ പോരാട്ടം നടത്തിയത്.
ജീവിക്കാനുള്ള സ്വാതന്ത്ര്യം
ഇസ്ലാം മനുഷ്യര്‍ക്ക് നല്‍കുന്ന പരമപ്രധാനമായ സ്വാതന്ത്ര്യമാണ് ജീവിക്കാനുള്ള സ്വാതന്ത്ര്യം. പിറന്ന മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കാതെ പീഡിപ്പിക്കുന്നത് കടുത്ത അനീതിയായാണ് ഇസ്ലാം ഗണിക്കുന്നത്. ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെ വാളോങ്ങുന്നവരോട് പടവെട്ടുന്നത് വിശുദ്ധ സമരമായാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്.
ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വൈദേശിക ശക്തികളോടും ആഭ്യന്തരശക്തികളോടും ലോകത്തിന്റെ ഏതുഭാഗത്ത് ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെങ്കിലും അവിടെയെല്ലാം മുസ്ലിംകളെ കാണാന്‍ കഴിയുന്നത് അതില്‍ പരാജയപ്പെട്ടാലും പ്രതിഫലം ലഭിക്കും എന്ന മതാധ്യാപനങ്ങള്‍ ഉള്ളതുകൊണ്ടാകുന്നു.

ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവാചകന്മാര്‍ പോലും ഭരണാധികാരികളോട് പോരാടിയ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ജനിക്കുന്ന ആണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കാതെ കഴുത്തറുത്ത് കൊന്നുകൊണ്ട് ബനൂ ഇസ്രായീല്യരെ ക്രൂരമായി പീഡിപ്പിച്ച ഫിര്‍ഔനിനെതിരെ മൂസാനബി(അ) രാജകൊട്ടാരത്തിനകത്ത് കയറിച്ചെന്ന് പടപൊരുതിയ ചരിത്രം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട് (26:17).
ജീവിക്കാന്‍ അനുവദിക്കാതെ അന്യായമായി ഒരു മനുഷ്യനെ കൊല്ലുന്നത് മനുഷ്യരെ മുഴുവന്‍ കൊല്ലുന്നതിന് സമമായാണ് മതം പരിചയപ്പെടുത്തുന്നത്. അത്രയ്ക്കും ഗൗരവമുള്ള കൊടും ക്രൂരതയായി അന്യായത്തെ കാണുകയും പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞ മറ്റൊരു ശിക്ഷയും പാടില്ല എന്ന് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു (2:178).
ജീവിക്കാന്‍ ആവശ്യമായ പാര്‍പ്പിടം നിര്‍മിക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള സ്വാതന്ത്ര്യവും മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഇസ്ലാം നല്‍കുന്നുണ്ട്. പാര്‍പ്പിടമില്ലാതെ വലയുന്നവര്‍ക്ക് പാര്‍പ്പിടം വെച്ചുകൊടുക്കേണ്ടത് ഇസ്ലാമിക ഭരണകൂടത്തിന്റെ ബാധ്യതയായാണ് മതം കാണുന്നത്.
വീടിനകത്തേക്ക് അനുവാദമില്ലാതെ ഭരണാധികാരികള്‍ക്ക് പോലും മതം പ്രവേശനാനുവാദം നല്‍കാത്തതും മനുഷ്യരുടെ ജീവിത സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ്. ജീവന് ഭീഷണിയാണെങ്കില്‍ ശത്രുക്കള്‍ക്ക് മുമ്പില്‍ മതഭ്രഷ്ട് പ്രഖ്യാപിച്ചാല്‍ പോലും അത് മതവിരുദ്ധമാവുകയില്ലെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതും (16:106) ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നതുകൊണ്ടാണ്.
ലിബറലിസ്റ്റുകളുടെ വീക്ഷണത്തില്‍ ആത്മഹത്യ ചെയ്യാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇസ്ലാം മരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. കാരണം ഇസ്ലാം മരിക്കാനുള്ള ആദര്‍ശമല്ല. ജീവിക്കാനുള്ള ആദര്‍ശമാണ്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടുന്ന ദര്‍ശനത്തിന് എങ്ങനെയാണ് തോന്നുമ്പോഴൊക്കെ മരിക്കാന്‍ സ്വാതന്ത്ര്യം നല്‍കാന്‍ കഴിയുക?
മത സ്വാതന്ത്ര്യം
ഇസ്ലാം ഭൗതിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് വേണ്ടി മനുഷ്യര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെട്ട ഒരു രാഷ്ട്രീയ സംവിധാനമല്ല. അത് പാരത്രിക ജീവിത മോക്ഷം കൂടി ലക്ഷ്യം വെച്ചുകൊണ്ട് അവതരിപ്പിച്ച കറകളഞ്ഞ ദൈവികമതമാണ്. സ്വാഭാവികമായും ഇതര മതങ്ങള്‍ സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം അതിനു വിലക്കാമായിരുന്നു.
നമുക്കിടയിലെ ഭൗതിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങളുടെ അംഗത്വം നല്‍കാറില്ല. എന്നാല്‍ ഇസ്ലാം സ്വതന്ത്രനായി ഭൂമിയില്‍ പിറന്നു വീണ ഒരു മനുഷ്യനോടും നിര്‍ബന്ധമായും ഇസ്ലാം മാത്രമേ സ്വീകരിക്കാവൂ എന്ന് പറഞ്ഞ് മതം അടിച്ചേല്‍പ്പിക്കുന്നില്ല.
എന്നു മാത്രമല്ല ഏതു മതവും തെരഞ്ഞെടുക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്ന ആഹ്വാനമാണ് ഖുര്‍ആനില്‍ നമുക്ക് വായിക്കാന്‍ കഴിയുന്നത്: ''മതത്തിന്റെ കാര്യത്തില്‍ ബലാല്‍ക്കാരമരുത്. ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു'' (2:156).
ലിബറലിസ്റ്റുകളുടെ വീക്ഷണത്തില്‍ ആത്മഹത്യ ചെയ്യാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇസ്ലാം മരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. കാരണം ഇസ്ലാം മരിക്കാനുള്ള ആദര്‍ശമല്ല, ജീവിക്കാനുള്ള ആദര്‍ശമാണ്.
മതത്തില്‍ ബലപ്രയോഗമരുത് എന്ന തത്വം ഇസ്ലാമിലെ ചിന്താ സ്വാതന്ത്ര്യത്തെ വ്യക്തമായി അംഗീകരിക്കുന്നുണ്ട്. ചിന്താപരമായി മതം ഉള്‍ക്കൊണ്ട വ്യക്തിയോടാണ് തുടര്‍ന്നുള്ള മതശാസനകള്‍ നടത്തുന്നത്. മതത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടവര്‍ക്ക് അത് ഒട്ടും അസ്വാതന്ത്ര്യമായി അനുഭവപ്പെടുന്നുമില്ല.
മതം തെരഞ്ഞെടുക്കാനുള്ള ഖുര്‍ആനിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പ്രവാചകനും (സ) അനുയായികളും പ്രാവര്‍ത്തികമാക്കിയതിന് ചരിത്രം സാക്ഷിയാണ്. പ്രവാചകന്‍(സ) മദീനയിലെത്തിയപ്പോള്‍ അവിടെ വിവിധ മതക്കാരുണ്ടായിരുന്നു. യഹൂദന്മാര്‍, ക്രൈസ്തവര്‍, മറ്റു അറബ് ഗോത്രങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കി.
മദീന ചാര്‍ട്ടര്‍ എന്നറിയപ്പെടുന്ന ഈ ഉടമ്പടി ഓരോ വിഭാഗത്തിനും അവരവരുടെ മതം പിന്തുടരാനും ആരാധനാലയങ്ങള്‍ സംരക്ഷിക്കുവാനുമുള്ള സ്വാതന്ത്ര്യം അവകാശമായി നല്‍കുന്നതായിരുന്നു.
മറ്റൊരിക്കല്‍ മദീനയിലുള്ള പ്രവാചകന്റെ പള്ളിയിലേക്ക് നജ്‌റാനില്‍ നിന്നുള്ള ഒരു ക്രിസ്തീയ സംഘം വന്നു. അവരുടെ പ്രാര്‍ഥനയ്ക്ക് സമയമായപ്പോള്‍ പ്രവാചകന്‍(സ) പള്ളിക്കകത്ത് തന്നെ അവര്‍ക്ക് ആരാധന നിര്‍വഹിക്കുവാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും അവര്‍ അവിടെ നിന്നും ആരാധന നിര്‍വഹിക്കുകയും ചെയ്തു.
പ്രവാചകനു ശേഷം ഇസ്ലാമിക രാഷ്ട്രം ഭരിച്ചിരുന്ന ഖലീഫമാരും പ്രവാചകന്റെ നയം പിന്തുടര്‍ന്നു. ഖലീഫ ഉമര്‍ (റ) ജറൂസലമിന്റെ അധിപനായപ്പോള്‍ അവിടുത്തെ ക്രിസ്ത്യന്‍ ജനതയുമായി ഒപ്പുവെച്ച ഉടമ്പടിയില്‍ അവരുടെ ദേവാലയങ്ങള്‍ക്ക് കേടുപാടു വരുത്തുകയില്ലെന്നും മതപരമായ ആചാരങ്ങള്‍ നടത്താന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും ഉറപ്പു നല്‍കുന്നുണ്ട്.