വിവാഹമോചിതയുടെ പുനര്‍വിവാഹത്തെ കുറിച്ച്


ദാമ്പത്യജീവിതത്തില്‍ സ്വരച്ചേര്‍ച്ചയില്ലാതെ വന്നാല്‍ ഖുര്‍ആന്‍ നിര്‍ദേശിച്ച നടപടികളിലൂടെ ബന്ധം ഉലയാതെ നോക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്.

ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുമായി വിവാഹത്തിലേര്‍പ്പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത്; മര്യാദയനുസരിച്ച് അവര്‍ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍. നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണത്. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഗുണകരവും സംശുദ്ധവുമായത്. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല'' (2:232).