'മുസ്‌ലിം' വീണ്ടും വായനക്കെത്തുമ്പോള്‍ അറിയും; ഈ ആത്മബോധത്തില്‍ നാം വെറുതെ എത്തിയതല്ല


വര്‍ത്തമാനകാല മുസ്‌ലിം പ്രസാദാത്മകതക്ക് പിന്നില്‍ കഠിന സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും മഹാസാന്നിധ്യം ഉണ്ടായിരുന്നുവെന്നത് പുതു പുളകത്തില്‍ നാം ഓര്‍ക്കുന്നില്ല.

കേരളത്തിലെ മുസ്‌ലിംകള്‍ ഇന്നൊരു അഭിജാത ജനതയാണ്. രാഷ്ട്രീയ നിര്‍വാഹകത്വവും ഉയര്‍ന്ന ലോകബോധവും സാംസ്‌കാരികമായ അഭ്യുന്നതിയും വൈജ്ഞാനികമായ വൈഭവങ്ങളും സമാഹരിച്ച് ഇന്ത്യയിലെ മറ്റേത് മുസ്ലിം ജനസമാജത്തെക്കാള്‍ നവോത്ഥാനപ്പെട്ട് കഴിയുന്നൊരു സമൂഹം. തീര്‍ച്ചയായുമിത് ആഹ്ലാദകരമായ ദൃശ്യാനുഭവമാണ്.