ആത്മസംസ്‌കരണത്തിന്റെ ഭാഗമായി അവനവന്റെ ഉള്ളിലേക്ക് നോക്കി സ്വയം വിമര്‍ശിച്ചും നിശിതമായ ആത്മ പരിശോധന നടത്തിയും സ്വന്തത്തിനെതിരായി ചിന്തിക്കാന്‍ കഴിയുന്ന സ്വഭാവം വികസിപ്പിച്ചെടുക്കാന്‍ കഴിയണം.
ആത്മശുദ്ധീകരണത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് തസ്‌കിയത്ത് എന്ന നിലയിലാണ്. തസ്‌കിയത്തിലൂടെയുള്ള പ്രയാണത്തിന്റെ ആരംഭം സത്യവിശ്വാസത്തില്‍ നിന്നാണ്. ക്രമേണ ആത്മശുദ്ധി കൈവരിക്കുന്നു. ആ മനുഷ്യനാണ് നാളെ പരലോകത്ത് അല്ലാഹുവിന്റെ അനശ്വര സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അര്‍ഹത നേടുന്നത്.