ഖുര്‍ആന്‍ പഠനത്തിന്റെ വഴിയടയ്ക്കാന്‍ ശ്രമിച്ച യഹൂദ ഇടപെടലുകള്‍


യഹൂദികള്‍ പ്രതീക്ഷിച്ചിരുന്ന പ്രവാചകന്‍ മദീനയില്‍ എത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തെ തള്ളിപ്പറയുകയായിരുന്നു.

രിത്രം പരിശോധിച്ചാല്‍ മുസ്‌ലിം ലോകത്ത് യഹൂദികളുടെ പല നിലയ്ക്കുള്ള ഇടപെടലുകള്‍ കാണാന്‍ സാധിക്കും. നബി(സ) മദീനയില്‍ എത്തിയപ്പോള്‍ മദീന യഹൂദികളുടെ കേന്ദ്രമായിരുന്നു. ബനൂഖുറൈള, ബനുന്നളീര്‍, ബനൂഖൈനുഖാഅ് എന്നീ യഹൂദ ഗോത്രങ്ങളുടെ മേധാവിത്തമായിരുന്നു അവിടെ. ഇവരുമായി പോരടിച്ചു കഴിഞ്ഞിരുന്ന രണ്ട് അറബ് ഗോത്രങ്ങളായിരുന്നു ഔസും ഖസ്‌റജും. പക്ഷേ, ആധിപത്യം യഹൂദ കരങ്ങളിലായിരുന്നു.

ഔസിനും ഖസ്‌റജിനും എടുത്തുപറയാവുന്ന മതപരമായ നേതൃത്വമോ പാരമ്പര്യമോ ഉണ്ടായിരുന്നില്ല. യഹൂദികളും അറബികളും തമ്മില്‍ സംഘട്ടനം ഉണ്ടാകുമ്പോള്‍ യഹൂദികള്‍ ഔസുകാരും ഖസ്‌റജുകാരുമായ അറബികളെ, 'വരാനിരിക്കുന്ന പ്രവാചകന്റെ പിന്നില്‍ അണിനിരന്ന് നിങ്ങളെ മുഴുവന്‍ ഞങ്ങള്‍ വകവരുത്തും' എന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഈ ഭീഷണിയില്‍ നിന്നാണ് ഒരു പ്രവാചകനെപ്പറ്റി ഔസും ഖസ്‌റജും ആദ്യമായി കേട്ടത്.

അങ്ങനെ മക്കയില്‍ ഉദിച്ച മുഹമ്മദ് എന്ന പ്രവാചകനെ സംബന്ധിച്ച് അറബികള്‍ കേട്ടപ്പോള്‍ യഹൂദികള്‍ അറിയാതെ അവര്‍ പ്രവാചകനെ നേരില്‍ കണ്ട് ബൈഅത്ത് ചെയ്യുകയും അദ്ദേഹത്തെ മദീനയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് മുഹമ്മദ് നബി(സ)യുടെ ഹിജ്‌റ ഉണ്ടായത്.
യഹൂദികള്‍ പ്രതീക്ഷിച്ചിരുന്ന പ്രവാചകന്‍ മദീനയില്‍ എത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തെ തള്ളിപ്പറയുകയാണ് ചെയ്തത്. എന്നാല്‍, മുഹമ്മദ് നബി (സ) അവരുമായി ചില കരാറുകള്‍ ഉണ്ടാക്കി.

ആ കരാറുകള്‍ നിരന്തരം ലംഘിച്ചുകൊണ്ട് അവര്‍ ശത്രുപക്ഷത്ത് ചേര്‍ന്നു. നബിയെ വധിക്കാന്‍ ഗൂഢശ്രമം നടത്തി. പക്ഷേ, അവര്‍ക്ക് വിജയിക്കാനായില്ല. അവസാനം അവരുടെ ചതിയും വഞ്ചനയും നിമിത്തം മദീന വിട്ടുപോകാന്‍ അവര്‍ നിര്‍ബന്ധിതരായി. മക്കാ വിജയത്തിനും ബദ്ര്‍ വിജയത്തിനും ശേഷം നബിയെയും മുസ്‌ലിംകളെയും ശക്തി കൊണ്ട് നേരിടാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവര്‍ തന്ത്രപരമായി രംഗത്തുവന്നു. ശക്തി കൊണ്ട് നേടാത്തത് യുക്തി കൊണ്ട് നേടാന്‍ തീരുമാനിച്ചു. അങ്ങനെയാണ് മുനാഫിഖുകള്‍ രംഗത്തുവരുന്നത്.

എന്നാല്‍ അല്ലാഹുവില്‍ നിന്ന് സന്ദേശം ലഭിച്ചുകൊണ്ടിരുന്ന പ്രവാചകനു മുന്നില്‍ അവരുടെ തന്ത്രങ്ങള്‍ വിചാരിച്ച പോലെ വിജയിച്ചില്ല. അബൂബക്കര്‍ സിദ്ദീഖ്(റ) അധികാരം ഏറ്റെടുത്തപ്പോള്‍ അവര്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി. യഹൂദികളല്ലാത്തവരെയും പ്രലോഭിപ്പിച്ച് അവര്‍ വശത്താക്കി.

തുടര്‍ന്ന് നബി(സ)ക്ക് നല്‍കിക്കൊണ്ടിരുന്ന സകാത്ത് അബൂബക്കറിന് നല്‍കില്ലെന്ന് അവര്‍ വാശി പിടിച്ചു. ഇങ്ങനെ വലിയൊരു വിഭാഗം മുസ്‌ലിംകള്‍ മുര്‍തദ്ദുകളായതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് യഹൂദികളായിരുന്നു. പക്ഷേ, അബൂബക്കര്‍(റ) അവരെ ശക്തമായി നേരിട്ട്, ആ പ്രവണത മുളയില്‍ തന്നെ നുള്ളിക്കളഞ്ഞു.

ഉമര്‍ ഫാറൂഖ്(റ) അധികാരത്തില്‍ വന്നപ്പോള്‍ യഹൂദികളുടെ കാര്യം വളരെ പരുങ്ങലിലായി. അദ്ദേഹം ശക്തനും കര്‍ക്കശക്കാരനുമായതുകൊണ്ട് യഹൂദികള്‍ക്ക് ഒരുതരത്തിലുള്ള ഫിത്‌നയും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹത്തെ വകവരുത്താന്‍ അവര്‍ തീരുമാനിച്ചു. അബൂലുഅ്‌ലുഅ് എന്ന വാടകക്കൊലയാളിയെ അവര്‍ ചട്ടം കെട്ടി. ഉമര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ അദ്ദേഹത്തെ വധിച്ചു.

തുടര്‍ന്ന് അധികാരത്തില്‍ വന്ന ഉസ്മാന്‍(റ) ഉമറിനെപ്പോലെ കര്‍ക്കശ സ്വഭാവക്കാരനായിരുന്നില്ല. വിട്ടുവീഴ്ചാ മനഃസ്ഥിതിയായിരുന്നു അദ്ദേഹത്തില്‍ കൂടുതല്‍ പ്രകടമായത്. അദ്ദേഹത്തിന്റെ ശുദ്ധഗതി ചൂഷണം ചെയ്ത് പല ഫിത്‌നകളും അവര്‍ ആസൂത്രണം ചെയ്തു. അവസാനം അദ്ദേഹത്തിന്റെ വധത്തിലാണത് കലാശിച്ചത്.

പിന്നീട് അധികാരത്തില്‍ വന്ന അലിക്ക്(റ) സമാധാനത്തോടെ ഭരിക്കാനുള്ള യാതൊരു അവസരവും യഹൂദികള്‍ നല്‍കിയില്ല. അവര്‍ കലാപമുണ്ടാക്കാന്‍ സമര്‍ഥനായ അബ്ദുല്ലാഹിബ്‌നു സബഇനെ നേതൃത്വത്തിലേക്ക് ഉയര്‍ത്തി. ഇസ്‌ലാമിക ശക്തി നശിപ്പിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ യഹൂദികള്‍ അയാളെ ചുമതലപ്പെടുത്തി. പിന്നെ അയാളുടെ കൈകളായിരുന്നു ജമല്‍, സ്വിഫ്ഫീന്‍ പോലുള്ള യുദ്ധങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ആയിരക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കാന്‍ അയാള്‍ക്ക് സാധിച്ചു.

ഇതിനെല്ലാം പുറമേ അലിക്ക് ദിവ്യത്വം കല്‍പിച്ച് അദ്ദേഹത്തെ അല്ലാഹുവിന്റെ പദവിയിലേക്ക് ഉയര്‍ത്തി 'അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുക' എന്ന പേരില്‍ ശീഈ വിഭാഗത്തെ വളര്‍ത്തിയെടുത്തു. അഹ്‌ലുബൈത്തില്‍ നിന്നുള്ള 12 ഇമാമുമാരെ നിശ്ചയിച്ചു. അവര്‍ പ്രവാചകന്മാരേക്കാളും മലക്കുകളേക്കാളും ശ്രേഷ്ഠരാണെന്ന് വിശ്വസിക്കുന്ന ഇസ്‌നാഅശരികളെ വളര്‍ത്തിയെടുത്തു.

ഇവരുടെ പിന്‍ഗാമികളാണ് ഇന്ന് ഇറാന്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം അതിജീവിച്ച് മുസ്‌ലിംകള്‍ മുന്നേറിക്കൊണ്ടിരുന്നു. ഈ മുന്നേറ്റങ്ങളുടെ അടിസ്ഥാനം അവരുടെ കൈവശമുള്ള ദൈവിക ഗ്രന്ഥമായ ഖുര്‍ആനാണെന്ന് അവര്‍ മനസ്സിലാക്കി.

ബഗ്ദാദ് കേന്ദ്രമായി അബ്ബാസികളും കൊര്‍ദോവ കേന്ദ്രമായി അമവികളും കെയ്‌റോ കേന്ദ്രമായി ഫാത്വിമികളും ഭരണം നടത്തിയിരുന്ന കാലത്ത് ശാസ്ത്രീയ-വൈജ്ഞാനിക രംഗങ്ങളില്‍ വന്‍ മത്സരമാണ് ഈ മൂന്നു കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. അന്ന് യൂറോപ്പ് അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടിലായിരുന്നു.

മുസ്‌ലിംകളുടെ സഹായവും സഹകരണവുമില്ലാതെ ശാസ്ത്ര-വൈജ്ഞാനികരംഗത്ത് ലോകത്ത് ഒരാള്‍ക്കും മുന്നോട്ടുപോകാന്‍ കഴിയാത്ത ഒരവസ്ഥ വന്നപ്പോള്‍, മുസ്‌ലിംകളെ ഇങ്ങനെ വിട്ടാല്‍ ലോകം മുഴുവനും അവരുടെ കാല്‍ക്കീഴില്‍ വരുമെന്ന് യഹൂദികള്‍ മനസ്സിലാക്കി. സൂത്രശാലികളായ ഏതാനും യഹൂദി പ്രമുഖര്‍ സുഹ്‌യൂന്‍ പര്‍വതത്തിന്റെ താഴ്‌വരയില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒത്തുകൂടി മുസ്‌ലിംകളുടെ മുന്നേറ്റം തടയാനുള്ള മാര്‍ഗങ്ങളെപ്പറ്റി ആലോചിച്ചു. സുഹ്‌യൂന്‍ പര്‍വത താഴ്‌വരയില്‍ സ്ഥിരമായി ഗൂഢാലോചന നടത്തിയതുകൊണ്ടാണ് സയണിസ്റ്റുകള്‍ എന്ന് അവര്‍ക്ക് പേര് വന്നത്.

ദീര്‍ഘനാളത്തെ കൂടിയാലോചനകളില്‍ നിന്ന് ഒരു കാര്യം അവര്‍ക്ക് ബോധ്യമായി. മുസ്‌ലിം സമൂഹത്തെ എത്രമാത്രം തമ്മിലടിപ്പിച്ചു നശിപ്പിച്ചാലും പെട്ടെന്ന് അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. തുടര്‍ന്ന് അവര്‍ ശക്തിയാര്‍ജിക്കുന്നു. എന്താണ് ഇതിനു കാരണം? സുദീര്‍ഘമായ ചിന്തയ്ക്കും പഠനത്തിനും ശേഷം അവര്‍ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നു.

മുസ്‌ലിംകളുടെ ഉയിര്‍ത്തെഴുന്നേല്‍പിനും ശക്തിക്കും പ്രതാപത്തിനും ശക്തി പകരുന്നത് അവരുടെ കൈവശമുള്ള ദൈവിക ഗ്രന്ഥമായ ഖുര്‍ആന്‍ ആണെന്നവര്‍ക്ക് ബോധ്യമായി. ഖുര്‍ആനിനെ നശിപ്പിക്കാന്‍ അവര്‍ പല വഴികളും ആലോചിച്ചു. ശക്തി കൊണ്ട് അതിന് സാധ്യമല്ല. യുക്തി കൊണ്ടേ അതു നേടിയെടുക്കാന്‍ കഴിയൂ എന്ന് അവര്‍ കണ്ടെത്തി.

ഖുര്‍ആന്‍ പഠിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ വേണ്ട വഴികളെക്കുറിച്ച് അവര്‍ ആലോചിച്ചു. അതു കൃത്യമായി പഠിച്ച ഒരാള്‍ പോലും അവരില്‍ ഉണ്ടാവരുത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ തന്ത്രം മെനഞ്ഞു. ഒരു സംഘം സമര്‍ഥരായ യഹൂദികളെ അവര്‍ ഖുര്‍ആന്‍ പഠിപ്പിച്ചു. അവര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കി.

അപ്പോഴേക്കും കേരള മുസ്‌ലിംകള്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധത്തില്‍ അന്ധവിശ്വാസങ്ങളുടെ പിടിയില്‍ അമര്‍ന്നിരുന്നു.

അവരെ മുസ്‌ലിം കേന്ദ്രങ്ങളിലേക്ക് അയച്ചു. അവര്‍ ഭക്തിയും തഖ്‌വയുമുള്ള പണ്ഡിതന്മാരായി അഭിനയിച്ചു. തുടര്‍ന്ന് ഇസ്‌ലാമിനെയും ഖുര്‍ആനിനെയും മുസ്‌ലിം പണ്ഡിതന്മാര്‍ക്കു പോലും കഴിയാത്ത വിധത്തില്‍ വാനോളം പുകഴ്ത്തി മുസ്‌ലിം കേന്ദ്രങ്ങളില്‍ അവര്‍ പ്രഭാഷണം നടത്തിക്കൊണ്ടിരുന്നു.

ഇതുവഴി മുസ്‌ലിംകള്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെട്ടു. മുസ്‌ലിം പണ്ഡിതന്മാര്‍ പോലും ഇവരുടെ വാചാലതയില്‍ കുടുങ്ങി. അവരാരും ഇതുവരെ കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത വിധത്തിലാണ് അവര്‍ വിശുദ്ധ ഖുര്‍ആനിന്റെ മഹത്വവും അമാനുഷികതയും വിവരിക്കുന്നത്. അവര്‍ പറയുന്നതെല്ലാം മുസ്‌ലിംകള്‍ സ്വീകരിക്കുന്ന ഒരവസ്ഥ വന്നപ്പോള്‍ അവരുടെ തുറുപ്പുചീട്ടുകള്‍ ഓരോന്നായി പുറത്തിറക്കാന്‍ തുടങ്ങി.

'ഖുര്‍ആന്‍ വിജ്ഞാനത്തിന്റെ സാഗരമാണ്. അല്‍പജ്ഞനായ മനുഷ്യന്‍ ഖുര്‍ആനാകുന്ന ആഴക്കടലില്‍ ഇറങ്ങിയാല്‍ ഒരിക്കലും രക്ഷപ്പെടില്ലെ'ന്ന ആശയം ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ ആയത്തുകളും ഹദീസുകളും സന്ദര്‍ഭത്തിന് അനുസരിച്ച് അവര്‍ ഉദ്ധരിച്ചുകൊണ്ടിരുന്നു. മനുഷ്യര്‍ നിസ്സാരന്മാരും അല്‍പജ്ഞരുമാണെന്ന് ആദ്യം സമര്‍ഥിക്കും. അത് എല്ലാവരും അംഗീകരിക്കുന്ന സത്യമാണ്.

ആവശ്യമെന്ന് തോന്നിയാല്‍ ഖുര്‍ആനില്‍ നിന്ന് 'നിങ്ങള്‍ക്കു വിജ്ഞാനത്തില്‍ നിന്ന് അല്‍പം മാത്രമേ നല്‍കിയിട്ടുള്ളൂ' തുടങ്ങിയ ആയത്തുകള്‍ ഉദ്ധരിക്കും. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയിലേക്കും അതില്‍ പ്രതിപാദിക്കുന്ന ശാസ്ത്രീയ സത്യങ്ങളിലേക്കും വിജ്ഞാനശാഖകളിലേക്കും ജനശ്രദ്ധ തിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം എല്ലാവരും അഭിപ്രായവ്യത്യാസമില്ലാതെ അംഗീകരിക്കും.

മുസ്‌ലിം പണ്ഡിതന്മാരടക്കം ഇതൊക്കെ അംഗീകരിച്ചതായി ബോധ്യപ്പെട്ടാല്‍ പിന്നെ അല്‍പാല്‍പമായി അവരുടെ ലക്ഷ്യത്തിലേക്ക് കടക്കും. അങ്ങനെ സൂറഃ അല്‍കഹ്ഫിലെ വചനങ്ങള്‍ ഉദ്ധരിക്കും: ''നബിയേ, പറയുക: സമുദ്രജലം എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ (ഉള്ളടക്കം) എഴുതാനുള്ള മഷിയായിരുന്നുവെങ്കില്‍ എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ തീരുന്നതിനു മുമ്പായി സമുദ്രജലം തീര്‍ന്നുപോവുക തന്നെ ചെയ്യുമായിരുന്നു. അതിനു തുല്യമായ മറ്റൊരു സമുദ്രം നാം സഹായത്തിനു കൊണ്ടുവന്നാലും ശരി'' (18:109).

ഇത്തരം വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ഖുര്‍ആന്‍ പഠിച്ച് അതില്‍ നിന്ന് ഇസ്‌ലാമിക നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അതിന്റെ പഠനവും ഗവേഷണവും നിരുത്സാഹപ്പെടുത്തണമെന്നും അവര്‍ പ്രചരിപ്പിച്ചു.

മുസ്‌ലിം ഭരണാധികാരികളുടെ ഛിദ്രത

അതോടൊപ്പം, ഹിജ്‌റ നാലാം നൂറ്റാണ്ടിനു ശേഷം മുസ്‌ലിം ഭരണാധികാരികള്‍ തമ്മിലുള്ള ഭിന്നിപ്പും ശത്രുതയും നിമിത്തം നാട് ഛിന്നഭിന്നമാവുകയും ഖലീഫക്കു പകരം നാട്ടുരാജാക്കന്മാര്‍ രംഗത്തുവരുകയും ചെയ്തതോടെ മുസ്‌ലിം ശക്തി തകര്‍ന്നു. പല ഭരണാധികാരികളും ഏതെങ്കിലും ഒരു ഇമാമിനെ പിന്തുടരുക മാത്രമായിരുന്നു ചെയ്തിരുന്നത്.

അത്തരം ഭരണാധികാരികളെ തൃപ്തിപ്പെടുത്താന്‍ ചൂഷക മനഃസ്ഥിതിക്കാരും ഭൗതികമോഹികളുമായ പണ്ഡിതന്മാര്‍ എന്തു വേഷം കെട്ടാനും തയ്യാറായിരുന്നു. ഭരണാധികാരികളില്‍ സ്വാധീനം നേടാന്‍ അവര്‍ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. ഭരണാധികാരികള്‍ക്കു വേണ്ടി തരംപോലെ മദ്ഹബ് മാറാന്‍ അവര്‍ക്ക് യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല.

ഈ അവസ്ഥ അന്നത്തെ മുസ്ലിംകളില്‍ തഖ്‌ലീദ് പ്രചരിക്കുന്നതിന് ഇടയാക്കി. മുസ്‌ലിംകളെ ഖുര്‍ആനില്‍ നിന്നകറ്റി വിശ്വാസപരമായി തകര്‍ത്ത് തൗഹീദില്‍ കളങ്കമുണ്ടാക്കാനാണ് സയണിസ്റ്റുകള്‍ ശ്രമിച്ചത്. അത് വളരെ എളുപ്പത്തില്‍ അവര്‍ക്ക് സാധിച്ചു. അങ്ങനെയാണ് ഖബറാരാധനയും മറ്റ് ശിര്‍ക്കുകളും ബിദ്അത്തുകളും മുസ്‌ലിം സമൂഹത്തില്‍ കുടിയേറിയത്.

ഒരുകാലത്ത് പൊന്നാനിയില്‍ പോലും സയണിസ്റ്റ് ഏജന്റായ ഒരു പണ്ഡിതന്‍, തന്റെ പാണ്ഡിത്യവും ഇസ്‌ലാമിനോടുള്ള കൂറും ഭക്തിയും പ്രകടിപ്പിച്ചുകൊണ്ട് പൊന്നാനി ഖാദിയും ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായി വാണരുളിയിരുന്നു എന്നാണ് പറയപ്പെടുന്നത്. തന്റെ ലക്ഷ്യം ഏതാണ്ട് പൂര്‍ത്തിയായ ശേഷം അദ്ദേഹം നാടുവിടുകയായിരുന്നു. പോകുമ്പോള്‍ പള്ളിച്ചുവരില്‍ എഴുതിവെച്ച കവിതയില്‍ നിന്നാണ് ശിഷ്യന്മാര്‍ അദ്ദേഹം ഒരു യഹൂദനായിരുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയത്.

ഈ കാലഘട്ടത്തിലാണ് വിലാസമില്ലാത്ത പല കൃതികളും ഇസ്‌ലാമിന്റെ പേരില്‍ പുറത്തിറങ്ങിയത്. അപ്പോഴേക്കും കേരള മുസ്‌ലിംകള്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധത്തില്‍ അന്ധവിശ്വാസങ്ങളുടെ പിടിയില്‍ അമര്‍ന്നിരുന്നു. ഈ അബദ്ധം മനസ്സിലായപ്പോഴാണത്രേ മഖ്ദൂം കുടുംബത്തില്‍ പെട്ടവരെ മാത്രമേ ഇനി ഖാദിയാക്കാവൂ എന്ന തീരുമാനം എടുത്തത്.