ഇമാം അബൂ ഹനീഫ തൻ്റെ പ്രിയപ്പെട്ട അധ്യാപകനായ ഹമ്മദ് ഇബ്‌നു അലി അബി സുലൈമാന്റെ(റ) കീഴിലാണ് ഫിഖ്ഹ് പഠിച്ചത്. ഇരുവരും തമ്മിൽ ഒമ്പത് വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.
ഇമാം അബൂ ഹനീഫ(റ) ആദ്യമായി ഹമ്മദിൻ്റെ ക്ലാസ്സിൽ പങ്കെടുത്തപ്പോൾ അദ്ദേഹം പുറകിലായിരുന്നു ഇരുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ ഫിഖ്ഹ് പഠിക്കാനുള്ള പ്രതിബദ്ധത തിരിച്ചറിഞ്ഞ ശേഷം ഹമ്മദ് അദ്ദേഹത്തെ മുൻനിരയിൽ ഇരുത്തുമായിരുന്നു. ഒടുവിൽ അബൂഹനീഫയെ അദ്ദേഹം തന്റെ കൂടെ ഇരുത്താൻ തുടങ്ങി.